കൊച്ചി: കോൺഗ്രസ് നേതാവും പെരുമ്പാവൂർ എംഎൽഎയുമായ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കു നേരെ കയ്യേറ്റം. ഡിവൈഎഫ്ഐ പ്രവർത്തകർ മർദിച്ച കോൺഗ്രസ് പ്രവർത്തകരെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനിടെയാണ് കയ്യേറ്റമുണ്ടായത്.
ഡിവൈഎഫ്ഐ പ്രവർത്തകരാണ് എംഎൽഎയെ കയ്യേറ്റം ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. എംഎൽഎയുടെ ഡ്രൈവർക്ക് മുഖത്ത് മർദനമേറ്റെന്നും ആരോപണമുണ്ട്. 
നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂരിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെയും സംഘത്തെയും യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു.
ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസിന്റെ സാന്നിധ്യത്തിൽ തല്ലിച്ചതച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ സന്ദർശിക്കുന്നതിനിടെയാണ് എല്‍ദോസ് കുന്നപ്പിള്ളിയ്ക്കുനേരെ കയ്യേറ്റമുണ്ടായത്. 

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed