പെരുമ്പാവൂര്‍: സ്ലാബുകള്‍ക്കിടയില്‍ കാല്‍ കുരുങ്ങി 62കാരിക്ക് പരിക്കേറ്റു. പെരുമ്പാവൂര്‍ പിഷാരിക്കല്‍ സ്വദേശിനി നളിനിക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂര്‍ ക്ഷേത്രത്തിന് സമീപത്തുള്ള വണ്‍വേ റോഡിലാണ് സംഭവം. ഇവര്‍ രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.