കൊച്ചി – സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്ന് പറയുന്നവരോട് താന്‍ പോടോ എന്ന് പറയാന്‍ പെണ്‍കുട്ടികള്‍ക്ക് ആകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹനയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇക്കാര്യത്തില്‍ സമൂഹത്തിന്റെയാകെ നവീകരണം ആവശ്യമാണ്. സമൂഹത്തിനും ഉത്തരവാദിത്തം ഉണ്ട്. നിയമവും അതിനൊപ്പം ശക്തമാകണം. അത് സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മുസ്‌ലീം പെണ്‍കുട്ടികളെ സി പി എമ്മും ഡി വൈ എഫ് ഐയും തട്ടിക്കൊണ്ടു പോയി മിശ്രവിവാഹം കഴിപ്പിക്കുകയാണെന്ന സമസ്ത നേതാവ് നാസര്‍ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തോട് ആരും മിശ്ര വിവാഹ ബ്യൂറോ നടത്തുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എസ് എഫ് ഐയും ഡി വൈ എഫ് ഐയും നടത്തുന്നില്ല. പരസ്പരം ഇഷ്ടപ്പെട്ടവര്‍ വിവാഹം കഴിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
2023 December 7KeralaChief Minister.Against dowryIn connection with.Death of young lady doctor ഓണ്‍ലൈന്‍ ഡെസ്‌ക്title_en: Chief Minster against Dowry