കൊച്ചി: ടാറ്റാ എഐഎ ലൈഫ് ഇന്‍ഷൂറന്‍സ് റിട്ടയര്‍മെന്‍റ് ജീവിതത്തില്‍ ഉറപ്പുള്ള ആനുകൂല്യങ്ങളും ആകര്‍ഷകമായ സവിശേഷതകളും ലഭ്യമാക്കുന്ന ടാറ്റാ എഐഎ ഫോര്‍ച്യൂണ്‍ ഗാരണ്ടി റിട്ടയര്‍മെന്‍റ് റെഡി പ്ലാന്‍ അവതരിപ്പിച്ചു. റിട്ടയര്‍മെന്‍റിനായി ആസൂത്രണം നടത്തുന്നവരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ നിറവേറ്റുന്ന വിധത്തിലുള്ള മൂന്ന് പ്ലാന്‍ ഓപ്ഷനുകള്‍ ഫോര്‍ച്യൂണ്‍ ഗാരണ്ടി റിട്ടയര്‍മെന്‍റ് റെഡി പദ്ധതിയില്‍ ലഭ്യമാണ്.
മൈ പെന്‍ഷന്‍ എന്ന ആദ്യ ഓപ്ഷന്‍ കാലാവധി എത്തുമ്പോള്‍ ആനുകൂല്യങ്ങള്‍ നല്‍കുന്ന സിംഗിള്‍ ലൈഫ് പദ്ധതിയാണ്. പോളിസി കാലാവധിക്കിടെ പരിരക്ഷ നേടിയ വ്യക്തിയുടെ വിയോഗം ഉണ്ടായാല്‍ പോളിസിയില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പ്രകാരം ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. പാര്‍ട്ട്ണര്‍ പെന്‍ഷന്‍ പദ്ധതി കാലാവധി എത്തുമ്പോള്‍ ഉറപ്പായ ആനുകൂല്യങ്ങള്‍ നല്‍കുന്ന ജോയിന്‍റ് ലൈഫ് ഓപ്ഷനാണ്. പോളിസി കാലാവധിക്കുള്ളില്‍ അവസാനം നിലവിലുള്ള വ്യക്തിയുടെ വിയോഗം ഉണ്ടായാല്‍ ആനുകൂല്യങ്ങള്‍ നല്‍കും. പാര്‍ട്ട്ണര്‍ പെന്‍ഷന്‍ പ്ലസ് എന്ന മൂന്നാമത്തെ ഓപ്ഷനില്‍ പ്രീമിയം അടക്കുന്ന കാലാവധിക്കിടെ പ്രാഥമിക വ്യക്തിയുടെ വിയോഗമുണ്ടായാല്‍ പ്രീമിയം ഉളവു നല്‍കും. ഒഴിവാക്കിയ പ്രീമിയവുമായി രണ്ടാമത്തെ വ്യക്തിക്കു വേണ്ടി പൂര്‍ണ ആനുകൂല്യങ്ങള്‍ ഉറപ്പാക്കി പോളിസി തുടരും.
കൂടാതെ വനിതകള്‍ ഇന്‍ഷൂര്‍ ചെയ്യുമ്പോള്‍ ആദ്യ വര്‍ഷ പ്രീമിയത്തില്‍ രണ്ടു ശതമാനം ഇളവ് നല്‍കുന്ന സ്മാര്‍ട്ട് ലേഡി ഡിസ്ക്കൗണ്ട്, ട്രാന്‍സ്ജെന്‍റര്‍ ഉപഭോക്താക്കള്‍ക്ക് ആദ്യ വര്‍ഷ പ്രീമിയത്തില്‍ രണ്ടു ശതമാനം ഇളവ് നല്‍കുന്ന ട്രാന്‍സ്ജെന്‍റര്‍ ഡിസ്ക്കൗണ്ട്, 35 വയസിനു താഴെയുള്ള ഉപഭോക്താക്കള്‍ക്ക് ആദ്യ വര്‍ഷ പ്രീമിയത്തില്‍ രണ്ടു ശതമാനം വരെ ഇളവ് നല്‍കുന്ന സൂപ്പര്‍ 35 ഡിസ്ക്കൗണ്ട് എന്നീ പ്രത്യേക ഇളവുകളും ലഭിക്കും.
ഉറപ്പായ ആനൂകൂല്യങ്ങളും വ്യക്തിഗത ആവശ്യങ്ങള്‍ക്കനുസരിച്ച് പദ്ധതി ക്രമീകരിക്കാനുള്ള സൗകര്യങ്ങളും സംയോജിപ്പിച്ചാണ് ടാറ്റാ എഐഎ ഫോര്‍ച്യൂണ്‍ ഗാരണ്ടി റിട്ടയര്‍മെന്‍റ് പദ്ധതി എത്തുന്നത്. വിവിധ തെരഞ്ഞെടുപ്പുകള്‍, ഡിസ്ക്കൗണ്ടുകള്‍, കൂട്ടിച്ചേര്‍ത്ത നേട്ടങ്ങള്‍ തുടങ്ങിയവയോടെ ഈ പദ്ധതി വ്യക്തികളേയും ദമ്പതികളേയും തങ്ങളുടെ റിട്ടയര്‍മെന്‍റ് വര്‍ഷങ്ങളെ സാമ്പത്തിക ആത്മവിശ്വാസത്തോടെ നേരിടാന്‍ പര്യാപ്തമാക്കുന്നതാണ്.