ലാഹോര്‍: മൃഗശാലയ്ക്കുള്ളില്‍ കടുവയുടെ കൂട്ടില്‍ യുവാവ് മരിച്ച നിലയില്‍. കടുവ ഷൂ കടിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് മൃഗശാല അധികൃതര്‍ പരിശോധന നടത്തിയപ്പോള്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. അതേസമയം യുവാവ് എങ്ങനെയാണ് കൂട്ടിനുള്ളില്‍ കയറിതെന്ന് വ്യക്തമല്ല. യുവാവിന്റെ കാലില്‍ ഗുരുതരമായി മുറിവേറ്റിട്ടുണ്ട്. പാകിസ്ഥാന്‍ പഞ്ചാബ് പ്രവിശ്യയിലെ ബഹവല്‍പൂരില്‍ ഷെര്‍ബാഗ് മൃഗശാലയിലാണ് സംഭവം. സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചു.