കോഴിക്കോട്: കളിക്കുന്നതിനിടെ തിരയില്‍പ്പെട്ട് കുട്ടി മുങ്ങി മരിച്ചു. മൂന്നുപേരെ രക്ഷിച്ചു. ചാമുണ്ടിവളപ്പ് സ്വദേശി സുലൈമാന്റെ മകന്‍ മുഹമ്മദ് സെയ്ദാ(14)ണ് മരിച്ചത്. കോഴിക്കോട് കോതിപ്പാലത്ത് ബുധനാഴ്ചയാണ് സംഭവം.
കളിക്കുന്നതിനിടെ കുട്ടികള്‍ തിരയില്‍പ്പെടുകയായിരുന്നു. കുട്ടികള്‍ മുങ്ങുന്നത് കണ്ട മത്സ്യത്തൊഴിലാളികള്‍ മൂന്നു പേരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു. പിന്നീടാണ് ഒരാള്‍കൂടി തിരയില്‍പ്പെട്ട വിവരമറിഞ്ഞത്. തെരച്ചിലില്‍ ബീച്ചിനരികില്‍നിന്ന് കുട്ടിയുടെ മൃതദേഹം കിട്ട്ിയത്.