ബംഗളൂരു – മൂന്നാമത് പ്രൈം വോളിബോള്‍ ലീഗിന് മുന്നോടിയായി നടന്ന താരലേലത്തില്‍ 504 കളിക്കാര്‍ പങ്കെടുത്തു. ഒമ്പത് ഫ്രാഞ്ചൈസികള്‍ കളിക്കാര്‍ക്കായി വലവീശി. ഒമ്പതാമത്തെ ടീമായി ദല്‍ഹി തൂഫാന്‍സ് ലീഗില്‍ ചേര്‍ന്നു. അഹമ്മദാബാദ് ഡിഫന്റേഴ്‌സ്, കൊച്ചി ബ്ലൂ സ്‌പൈകേഴ്‌സ്, ഹൈദരാബാദ് ബ്ലാക്ക്‌ഹോക്‌സ്, ചെന്നൈ ബ്ലിറ്റ്‌സ്, ബംഗളൂരു ടോര്‍പിഡോസ്, കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്‌സ്, മുംബൈ മീറ്റിയേഴ്‌സ്, കാലിക്കറ്റ് ഹീറോസ് എന്നിവയാണ് മറ്റു ടീമുകള്‍. 
ലേലത്തില്‍ ഏറ്റവും വലിയ തുകയായ 18 ലക്ഷം രൂപ ലഭിച്ചത് അമന്‍കുമാറിനും അണ്ടര്‍-21 സെറ്റര്‍ സമീറിനുമാണ്. അമന്‍ കൊച്ചിയുടെയും സമീര്‍ ചെന്നൈയുടെയും കളിക്കാരായി. ശിഖര്‍ സിംഗ് (16.75 ലക്ഷം) ഷോണ്‍ ടി ജോണ്‍ (11.5 ലക്ഷം), നവീന്‍ രാജ ജേക്കബ് (2 ലക്ഷം) എന്നിവരെ ചേര്‍ത്ത് നിലവിലെ ചാമ്പ്യന്മാരായ അഹമ്മദാബാദ് ടീം ശക്തമാക്കി. 
പ്രിന്‍സിനായാണ് കാലിക്കറ്റ് കൂടുതല്‍ ചെലവിട്ടത് -7.8 ലക്ഷം. അലന്‍ ആശിഖും വികാസ് മാനും അമന്‍കുമാറും കാലിക്കറ്റിലെത്തി. എന്‍.കെ ഫായിസ് ദല്‍ഹി തൂഫാന്‍സില്‍ ചേര്‍ന്നു. 
2023 December 7Kalikkalamtitle_en: prime volley league auction

By admin

Leave a Reply

Your email address will not be published. Required fields are marked *