തിരുവനന്തപുരം: സ്ത്രീധനത്തിന്റെ പേരിൽ യുവ ഡോക്ടർ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒളിവിൽ പോയ ആൺസുഹൃത്ത് ഡോ റുവൈസ് പിടിയിലായത് മുൻകൂർ ജാമ്യത്തിനുള്ള നീക്കത്തിനിടെ. കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്നാണ് റു​വൈസ് പോലീസ് പിടിയിലായത്. നേരത്തെ ഹോസ്റ്റലിലും വീട്ടിലും പ്രതിക്കായി തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രതിയെ കണ്ടെത്താൻ കഴിയാതെ വന്നതോടെ പ്രതിഷേധം കടുത്തിരുന്നു.

അ‌തേസമയം, റുവൈസിനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെയാണ് റുവൈസിനെതിരെ ആത്മഹത്യാ പ്രേരണാ കുറ്റവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകളും ചുമത്തി ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുത്തത്.
ഷഹനയും റു​വൈസുമായുള്ള വിവാഹം നേരത്തെ നിശ്ചയിച്ചിരുന്നു. എന്നാൽ, ഉയര്‍ന്ന സ്ത്രീധനം റുവൈസി​ന്റെ വീട്ടുകാര്‍ ചോദിച്ചതോടെ വിവാഹം മുടങ്ങി. ഇതോടെയാണ് ഷഹന ആത്മഹത്യ ചെയ്തതെന്നാണ് ബന്ധുക്കളുടെ ആരോപണം. സ്ത്രീധനമായി 150 പവനും 15 ഏക്കര്‍ ഭൂമിയും ബിഎംഡബ്ല്യൂ കാറും വേണമെന്നായിരുന്നു റുവൈസിന്റെ വീട്ടുകാരുടെ ആവശ്യം. അഞ്ചേക്കര്‍ ഭൂമിയും ഒരു കാറും നല്‍കാമെന്ന് ബന്ധുക്കള്‍ അറിയിച്ചിരുന്നു. എന്നാൽ, കാര്‍ ബിഎംഡബ്യൂ തന്നെ വേണമെന്നും ഒപ്പം സ്വര്‍ണവും വേണമെന്നുമുള്ള ആവശ്യത്തില്‍ യുവാവിന്റെ വീട്ടുകാര്‍ ഉറച്ചു നിൽക്കുകയായിരുന്നു.
ഇതിനിടെ ഡോ. റുവൈസിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കിയതായി മെഡിക്കൽ പിജി അസോസിയേഷൻ അ‌റിയിച്ചു. ഡോ ഷഹനയ്ക്ക് ഒപ്പമാണെന്ന് വ്യക്തമാക്കിയാണ് പിജി അസോസിയേഷൻ റുവൈസിനെ അധ്യക്ഷ സ്ഥാനത്ത് നിന്നും നീക്കയതായി അറിയിച്ച് വാര്‍ത്താക്കുറിപ്പ് ഇറക്കിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *