ജിദ്ദ: അൽസലാമ ഏരിയ കെഎംസിസിയും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ദിവസങ്ങൾ നീണ്ട് നിൽക്കുന്ന ഹൃദ്രോഗ മെഡിക്കൽ ക്യാമ്പിന് തുടക്കമായി. ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബൂബക്കർ അരിമ്പ്ര ക്യാമ്പ് ഉൽഘാടനം ചെയ്തു. ക്യാമ്പ് ഡിസംബർ 30 വേറെ നീണ്ടുനിൽക്കും. ഇസിജി അടക്കമുള്ള നിരവധി ടെസ്റ്റുകൾ സൗജന്യമായി ക്യാമ്പിൽ ചെയ്തു കൊടുക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
അൽസലാമ ഏരിയ കെഎംസിസിപ്രസിഡന്റ് കെ.സി അബൂബക്കർ പള്ളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് പൂക്കോട്ടൂർ, ട്രഷറർ അയ്യൂബ് മുണ്ടോടൻ, ഭാരവാഹികളായ ഷഫീക് കൊണ്ടോട്ടി, പിഎൻസി സലാം നസ്റുദ്ധീൻ കൽപകഞ്ചേരി, അബൂബക്കർ ഒഴുകൂർ, മുഹമ്മദലി പെരിന്തൽമണ്ണ തുടങ്ങിയ കെഎംസിസി നേതാക്കളും ഭാരവഹികളും ഹിബ ആസ്യ മെഡിക്കൽ ഗ്രൂപ്പ് മാനേജർ അഷ്‌റഫ്, ഡോ. ശരീഫ് ഹെൽമി തുടങ്ങിയവരുടെ നേതൃത്തിലുള്ള മെഡിക്കൽ ടീമും ക്യമ്പിന് നേതൃത്വം കൊടുക്കുന്നു.