അല്ലു അർജുന്റെ പാൻ ഇന്ത്യൻ ചിത്രം പുഷ്പയിലെ സഹനടൻ അറസ്റ്റിലായി. കാമുകിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് നടൻ ജഗദീഷ് പ്രതാപ് ബണ്ടാരിയെ അറസ്റ്റ് ചെയ്തത്. യുവതിയുമായി ലിവിംഗ് ടുഗെതറിലായിരുന്നു നടൻ. ആത്മഹത്യ പ്രേരണ, പീഡനം തുടങ്ങിയ വകുപ്പുകൾ നടനെതിരെ ചുമത്തിയിട്ടുണ്ട്. യുവതിയെ ശാരീരികമായും മാനസികമായും പീഡപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും കുടുംബ ആരോപിച്ചിരുന്നു. പുഷ്പയിൽ കേശവ എന്ന അല്ലുവിന്റെ സഹായിയുടെ റോളാണ് നടൻ അഭിനയിച്ചത്.
നവംബർ 29നാണ് യുവതി വീട്ടിൽ ജീവനൊടുക്കിയത്. പിന്നാലെ പിതാവ് പോലീസിനെ സമീപിക്കുകയായിരുന്നു. ജഗദീഷിന്റെ നിരന്തരമായ പീഡനത്തെയും ഭീഷണിയെയും തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തതെന്നായിരുന്നു പിതാവിന്റെ പാരാതി. യുവതിയുടെ ഫോണടക്കം പരിശോധിച്ച പോലീസ് നടനെതിരെ തെളിവുകൾ കണ്ടെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മറ്റൊരാളോടൊപ്പമുള്ള സ്വകാര്യ ചിത്രങ്ങളും വീഡിയോയും പകർത്തിയ ജഗദീഷ് ഇതു പുറത്തുവിടുമെന്ന് യുവതിയെ ഭീഷണിപ്പെടുത്തി.സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന യുവതിയാണ് മരിച്ചത്. പഞ്ചഗുട്ട പോലീസാണ് നടനെ അറസ്റ്റ് ചെയ്തത്.