സന്ദീപ് റെഡ്ഡി വംഗയുടെ ‘അനിമല്‍’ ബോക്സ് ഓഫീസിലെ എല്ലാ റെക്കോര്‍ഡുകളും തകര്‍ത്ത് മുന്നേറുകയാണ്. രണ്‍ബീര്‍ കപൂര്‍, രശ്മിക മന്ദാന, അനില്‍ കപൂര്‍, ബോബി ഡിയോള്‍ തൃപ്തി ദിമ്രി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ 900 കോടി ക്ലബിലേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍. ചിത്രത്തില്‍ രണ്‍ബീറിനൊപ്പം ശ്രദ്ധ പിടിച്ചുപറ്റിയ മറ്റൊരു താരമാണ് തൃപ്തി ദിമ്രി. ചിത്രം റിലീസ് ചെയ്ത് അധികദിവസമാവുന്നതിന് മുന്നേതന്നെ രണ്‍ബീറും തൃപ്തിയും തമ്മിലുള്ള ഒരു ഇന്റിമേറ്റ് രം?ഗം സോഷ്യല്‍മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഈ രം?ഗം ചിത്രീകരിച്ചതെങ്ങനെയാണെന്നും സംവിധായകന്‍ തനിക്കുനല്‍കിയ പിന്തുണ എത്രമാത്രമായിരുന്നെന്നും പറഞ്ഞിരിക്കുകയാണ് തൃപ്തി.
ഇന്റിമേറ്റ് സീനിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ ഈ രംഗത്തേക്കുറിച്ച് സംവിധായകന്‍ വ്യക്തമായ ചിത്രം നല്‍കിയിരുന്നുവെന്ന് താരം പറയുന്നു. ”പ്രൊജക്റ്റില്‍ ഒപ്പിടുമ്പോള്‍, സന്ദീപ് എന്നോട് ഇങ്ങനെയൊരു സീന്‍ ഉണ്ടെന്നും താന്‍ അത് എത്തരത്തിലാണ് ചിത്രീകരിക്കാന്‍ ആഗ്രഹിക്കുന്നതെന്നും പറഞ്ഞു. ബ്യൂട്ടി ആന്‍ഡ് ദ ബീസ്റ്റ് ഇമേജ് ആണ് കൊണ്ടുവരാന്‍ ശ്രമിക്കുന്നത്. കംഫര്‍ട്ടാണെങ്കിലും അല്ലെങ്കിലും അത് തുറന്നുപറയണമെന്നും ഞങ്ങള്‍ അതിനായി പ്രവര്‍ത്തിക്കും എന്നും അദ്ദേഹം എന്നോട് പറഞ്ഞു.
റെഫറന്‍സുകള്‍ കണ്ടപ്പോള്‍ ശരിക്കും അതിശയിച്ചു. രണ്ടുകഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെയേറെ പ്രാധാന്യമുള്ള രം?ഗമാണെന്ന് മനസിലായി. അതെന്നെ കംഫര്‍ട്ടബിളാക്കി. സെറ്റില്‍, നിങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധത പാലിക്കണം. നിങ്ങള്‍ സ്വയം മാറി ആ കഥാപാത്രമായിരിക്കണം. അതിന് പരിസ്ഥിതിക്ക് പോലും വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ എങ്ങനെ പരി?ഗണിക്കുന്നുവെന്നത് വളരെ പ്രധാനമാണ്.”രണ്‍ബീറും സന്ദീപും താന്‍ കംഫര്‍ട്ടബിള്‍ ആയി രംഗങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയെന്നും തൃപ്തി പറഞ്ഞു. തനിക്ക് അസ്വസ്ഥതയില്ലെന്ന് ഉറപ്പാക്കാന്‍ ഓരോ 5 മിനിറ്റിലും രണ്‍ബീര്‍ വന്ന് താന്‍ ഓകെ ആണോ എന്ന് പരിശോധിച്ചിരുന്നെന്നും തൃപ്തിപരാമര്‍ശിച്ചു .
”ഭാഗ്യവശാല്‍, എന്റെ കാര്യത്തില്‍, ബുള്‍ ബുളിലായാലും അനിമലില്‍ ആയാലും റേപ്പ് സീനാണ് ചിത്രീകരിക്കുന്നതെങ്കില്‍പ്പോലും എന്റെ സുഖവും സൗകര്യവും ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. സീന്‍ സമയത്ത് സംവിധായകന്‍, ഡിഒപി, അഭിനേതാക്കള്‍ എന്നിവരുള്‍പ്പെടെ 5 പേരില്‍ കൂടുതല്‍ ഇല്ലെന്നും അവര്‍ ഉറപ്പാക്കി. സെറ്റില്‍ മറ്റാരെയും അനുവദിച്ചില്ല, എല്ലാ മോണിറ്ററുകളും അടച്ചു, അവര്‍ ഇങ്ങനെയായിരുന്നു, ‘ഇതാണ് ഞങ്ങള്‍ ചെയ്യുന്നത്. ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ക്ക് അസ്വസ്ഥത തോന്നുന്നുവെങ്കില്‍, ഞങ്ങളെ അറിയിക്കനാമെന്നും അവര്‍ പറഞ്ഞു.” തൃപ്തി കൂട്ടിച്ചേര്‍ത്തു.
”എങ്ങനെയാണ് കാര്യങ്ങള്‍ സത്യസന്ധമായി ചെയ്യപ്പെടുന്നത് എന്ന് കാണാത്ത പ്രേക്ഷകര്‍ നിരവധി ആളുകള്‍ക്ക് മുന്നില്‍ ഇത്തരമൊരു രംഗം എങ്ങനെ അവതരിപ്പിക്കുമെന്ന് ആശ്ചര്യപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ട്, എന്നാല്‍ സിനിമ ചെയ്യുന്ന ആളുകള്‍ അതിനെക്കുറിച്ച് വളരെ സെന്‍സിറ്റീവ് ആണ്. ഞാന്‍ വളരെ കംഫര്‍ട്ട് ആയിരുന്നു. അതിനാല്‍, ഒരു ശതമാനം പോലും അസ്വാസ്ഥ്യമുണ്ടായിരുന്നില്ല.