1199 വൃശ്ചികം 21അത്തം /ദശമി2023 ഡിസംബർ 7, വ്യാഴം
ഇന്ന്;* ഇൻഡ്യ : സായുധസേന പതാക ദിനം !**************[1949 ഡിസംബർ 7 ന്, രാജ്യത്തിന്റെ സുരക്ഷയ്ക്കും അഭിമാനത്തിനും വേണ്ടി പോരാടിയ രക്തസാക്ഷികളുടെയും യൂണിഫോമണിഞ്ഞ പുരുഷന്മാരുടെയും ബഹുമാനാർത്ഥം രാജ്യം ആദ്യത്തെ സായുധ സേനയുടെ പതാക ദിനം ആചരിച്ചു. അന്നുമുതൽ, സായുധ സേന പതാക ദിനം ഇന്ത്യയിൽ ഒരു വാർഷിക കാര്യമാണ്.]
* അന്തഃരാഷ്ട്ര സൈനികേതര വ്യോമയാന ദിനം ![ International Civil Aviation Day ; രാജ്യങ്ങളുടെ സാമൂഹികവും സാമ്പത്തികവുമായ വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷന്റെ പ്രാധാന്യത്തെക്കുറിച്ചും യഥാർത്ഥ ആഗോള ദ്രുതഗതിയിലുള്ള ഗതാഗതം സഹകരിക്കുന്നതിനും യാഥാർത്ഥ്യമാക്കുന്നതിനും സംസ്ഥാനങ്ങളെ സഹായിക്കുന്നതിൽ ICAO യുടെ അതുല്യമായ പങ്കിനെ കുറിച്ചും ലോകമെമ്പാടും അവബോധം സൃഷ്ടിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും സഹായിക്കുക എന്നതാണ് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനത്തിന്റെ ലക്ഷ്യം.]
* കിഴക്കൻ തൈമൂർ: ദേശീയ വീരന്മാരുടെ ദിനം* കൊളംബിയ: ലിറ്റിൽ കാൻഡിൽസ് ഡേ !
* അമേരിക്ക ; * പേൾ ഹാർബർ ദിനം.![National Pearl Harbor Remembrance Day1941 ഡിസംബർ 7-ന് പേൾ ഹാർബറിനെതിരായ ജാപ്പനീസ് ആക്രമണത്തിൽ കൊല്ലപ്പെട്ട 2,403 സൈനികരെയും സിവിലിയന്മാരെയും ആദരിക്കാനും ഓർമ്മിക്കാനും എല്ലാ വർഷവും ഡിസംബർ 7-ന്, പേൾ ഹാർബർ അതിജീവിച്ചവരും ലോകമെമ്പാടുമുള്ള സൈനികരും സന്ദർശകരും ഒത്തുചേരുന്നു. ആക്രമണത്തിൽ 1,178 പേർക്ക് പരിക്കേറ്റു, ഇത് രണ്ട് യുഎസ് നേവി യുദ്ധക്കപ്പലുകൾ (യുഎസ്എസ് അരിസോണ , യുഎസ്എസ് യൂട്ടാ ) എന്നെന്നേക്കുമായി മുക്കുകയും 188 വിമാനങ്ങൾ നശിപ്പിക്കുകയും ചെയ്തു.]
ദേശീയ പരുത്തി മിഠായി ദിനം !************[National Cotton Candy Day ; ദേശീയ പരുത്തി മിഠായി ദിനം എല്ലാ പ്രായത്തിലുമുള്ള മിഠായി ആരാധകരെ സന്തോഷിപ്പിക്കുന്ന സ്പൺ ഷുഗർ ട്രീറ്റ് ആഘോഷിക്കുന്നു. ഡിസംബർ 7-ന് 1400-കൾ പഴക്കമുള്ള ഈ സ്വീറ്റ് ഡിലൈറ്റിനെ നിങ്ങളുടെ പ്രിയപ്പെട്ട ഫ്ലേവർ സ്വന്തമാക്കൂ. ]
* കാഴ്ചയുടെ സമ്മാന മാസം !**********[Gift Of Sight Month ; കണ്ണിന്റെ ആരോഗ്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും സഹായിക്കുന്നതിനുമാണ് ‘ഗിഫ്റ്റ് ഓഫ് സൈറ്റ് ‘ മാസം രൂപകൽപ്പന ചെയ്തിരിക്കുന്നത്.]
* Hanukkah ![ a Jewish festival of lights- lasting eight days from the 25th day of Kislev and commemorating the rededication of the Temple in 165 BC by the Maccabees after its desecration by the Syrians. It is marked by the successive kindling of eight lights- Dec 7th, 2023 – Dec 15th, 2023 ]
* ഒരു നീല ക്രിസ്മസ് !**********[A Blue Christmas Month !2023 നവംബർ 23 -2023 ഡിസംബർ 31]
ഇന്നത്തെ മൊഴിമുത്ത്. **********വിളക്കു കൈവശമുള്ളവനെങ്ങും വിശ്വം ദീപ്തമയംവെണ്മ മനസ്സിൽ വിളങ്ങിന ഭദ്രനു മേന്മേലമൃതമയം
[ – ഉള്ളൂർ-പ്രേമസംഗീതം ] ************താണ നിലത്തേ നീരോടൂ.., ഒരു കൊട്ടാ പൊന്നുണ്ടല്ലൊ മിന്നുണ്ടല്ലൊ.., എത്ര കണ്ടാലും കൊതി തീരുകില്ലെനിക്കെത്ര കണ്ടാലുമീ ചിത്രം.., പേരാറും പെരിയാറും.., തുടങ്ങിയ ഗാനങ്ങൾ ആലപിച്ച ദക്ഷിണേന്ത്യൻ പിന്നണി ഗായിക എൽ ആർ ഈശ്വരിയുടേയും (1939),
സിനിമകൾ ആക്കിയ ജന ആരണ്യ, സീമബദ്ധ, ചൌരംഗി തുടങ്ങിയ കൃതികൾ ശങ്കർ എന്ന തൂലികാനാമത്തിൽ രചിച്ച ബംഗാളി സാഹിത്യകാരൻ മണിശങ്കർ മുഖോപാധ്യായയുടേയും (1933),
ഭാഷാശാസ്ത്രത്തിൽ ഇരുപതാം നൂറ്റാണ്ടിലെ ശ്രദ്ധേയമായ നേട്ടങ്ങളിലൊന്നായി കരുതപ്പെടുന്ന പ്രജനകവ്യാകരണം എന്ന സരണിയുടെ സ്രഷ്ടാവായ ഭാഷാ ശാസ്ത്രജ്ഞനും, ചിന്തകനും, രാഷ്ട്രീയ പ്രവർത്തകനും ആയ അവ്റം നോം ചോംസ്കിയുടേയും (1928),
70 കളിൽ പ്രധാനമായും ജാസ് , ബ്ലൂസ് , കൺട്രി , സ്പോക്കൺ വേഡ് എന്നിവയിൽ പ്രവർത്തിച്ചിരുന്ന, എന്നാൽ 1980-കൾ മുതലുള്ള സംഗീതം റോക്ക് , വാഡെവില്ലെ , ജർമ്മൻ എക്സ്പ്രഷനിസം , പരീക്ഷണ വിഭാഗങ്ങൾ എന്നിവയിൽ നിന്നുള്ള വലിയ സ്വാധീനം പ്രതിഫലിപ്പിച്ച അമേരിക്കൻ സംഗീതജ്ഞനും സംഗീത സംവിധായകനും ഗാനരചയിതാവും നടനുമായ മസ് അലൻ വെയിറ്റ് സ് എന്ന ടോം വെയറ്റ്സി ൻറെയും(1949),ജന്മദിനം !
ഇന്നത്തെ സ്മരണ !!!്്്്്്്്്്്്്്്്്്തോമസ് പാല മ. (1934 -1997)ഹൈദരാലി മ. (1722-1782)തോമസ് നാസ്റ്റ് മ. (1840-1902)സുബ്രതാ മിത്ര മ. (1930-2001)ചോ രാമസ്വാമി മ. (1934-2016)ജോൺ ബോർത്‌വിക് ഹിഗ്ഗിൻസ് മ. (1939-1984)സിസറോ മ. (ബി.സി.106 -ബി.സി. 43)
പ്രമുഖ് സ്വാമി മഹാരാജ് ജ. (1921–2016)ഇൻതിസാർ ഹുസൈൻ ജ. (1923- 2016) ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ ജ. (1805-1871)ആങ്ക്വെറ്റി ദ്യൂപറോ ജ. (1731–1805)Mario Soares ജ. (1924-20
ചരിത്രത്തിൽ ഇന്ന് ്്്്്്്്്്്്്്്്്്1732 – ലണ്ടനിലെ കൊവെന്റ് ഗാർഡനിൽ ദ റോയൽ ഓപറ ഹൗസ് പ്രവർത്തനമാരംഭിച്ചു.
1768 – എൻസൈക്ലോ പിഡിയ ബ്രിട്ടാനിക്കയുടെ ആദ്യ എഡിഷൻ പുറത്തിറങ്ങി.
1787 – Delaware അമേരിക്കൻ ഭരണഘടന അംഗീകരിക്കുന്ന ആദ്യ സംസ്ഥാനമായി.
1864 – ഇംഗ്ലണ്ടിലെ ബ്രിസ്റ്റണിൽ ക്ലിഫൺ തൂക്കുപാലം പ്രവർത്തനം ആരംഭിച്ചു.
1900 – മാക്സ് പ്ലാങ്ക് ബ്ലാക്ക് ബോഡി എമിഷൻ കണ്ടെത്തി.
1905 – ഓസ്ട്രിയക്കാരനായ ഡോ. എഡ്വേർഡ് കോണാഡ്സിം ആദ്യമായി കണ്ണുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി.
1909 – ബെൽജിയൻ രസതന്ത്രജ്ഞനായ ലിയോ ബെയ്‌ക്‌ലാൻഡ് ആദ്യത്തെ തെർമോ സെറ്റിംഗ് പ്ലാസ്റ്റിക്കായ ബേക്കലൈറ്റിന്റെ പേറ്റന്റ് നേടുകയും പ്ലാസ്റ്റിക് വ്യവസായം സ്ഥാപിക്കുകയും ചെയ്തു.
1917 – ഒന്നാം ലോകമഹായുദ്ധസമയത്ത് അമേരിക്ക ഓസ്ട്രോ-ഹംഗേറിയൻ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചു.
1934 – പ്രശസ്ത അമേരിക്കൻ ഏവിയേറ്റർ വൈലി പോസ്റ്റ് ജെറ്റ് സ്ട്രീം കണ്ടെത്തി.
1941 – രണ്ടാം ലോക മഹായുദ്ധം; ചൈന ജപ്പാനെതിരെ യുദ്ധം പ്രഖ്യാപിക്കുന്നു.
1941- രണ്ടാം ലോക മഹായുദ്ധം. ജപ്പാൻ വിമാനങ്ങൾ യു.എസി ലെ പേൾ ഹാർബറിലെ നാവികത്താവളങ്ങൾ ആക്രമിച്ചു. 2300 സൈനികർ മരിച്ചു. അതുവരെ യുദ്ധത്തിൽ പങ്കെടുക്കാതിരുന്ന അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴക്കാൻ ഇത് കാരണമായി.
1941 – ജർമ്മൻ സ്വേച്ഛാധിപതി അഡോൾഫ് ഹിറ്റ്‌ലർ തന്റെ നൈറ്റ് ആൻഡ് ഫോഗ് ഡിക്രി, (“ജർമ്മൻ സുരക്ഷയെ അപകടപ്പെടുത്തുന്ന വ്യക്തികളെ അറസ്റ്റ് ചെയ്ത് വധിക്കണമെന്ന് ആവശ്യപ്പെടുന്ന ഒരു രഹസ്യ ഉത്തരവ്”) പുറപ്പെടുവിച്ചു.
1946 – ഐക്യരാഷ്ട്ര സംഘടനയുടെ ഔദ്യോഗിക ചിഹ്നവും പതാകയും നിലവിൽ വന്നു.
1966 – ഗ്രീക്ക് കപ്പൽ ഹെറാക്സിയോൺ ഏജിയൻ കടലിൽ മുങ്ങി 200 ലേറെ മരണം.
1971 – ഇന്ത്യ ബംഗ്ലാദേശിനെ അംഗീകരിച്ചതിൽ പ്രതിഷേധിച്ച് പാക്കിസ്ഥാൻ ഇന്ത്യയുമായി നയതന്ത്രബന്ധം റദ്ദ് ചെയ്തു.
1979 – ജീൻ റോഡൻബെറി സൃഷ്ടിച്ച പ്രശസ്തമായ ടെലിവിഷൻ പരമ്പരയെ അടിസ്ഥാനമാക്കിയുള്ള ആദ്യ ചിത്രമായ Star Trek: The Motion Picture, പ്രീമിയർ ചെയ്തു.
1984 – ഭോപ്പാൽ വിഷവാതക ദുരന്തം. യൂണിയൻ കാർബൈഡ് ചെയർമാൻ ആൻഡേഴ്സണിനെ അറസ്റ്റ് ചെയ്തു. ഉടൻ തന്നെ ജാമ്യത്തിൽ വിട്ടു.
1988 – യാസർ അറാഫത്തിന്റെ നേതൃത്വത്തിൽ പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) ഇസ്രായേൽ രാഷ്ട്രത്തിന്റെ അസ്തിത്വം ആദ്യമായി അംഗീകരിച്ചു.
1988 – അൽബേനിയയിൽ ഉണ്ടായ ഭൂകമ്പത്തിൽ 25000 ലധികം മരണം.
1992 – ചിലവുകുറഞ്ഞ ഗൃഹനിർമ്മാണ വിദ്യയുടെ ഉപജ്ഞാതാവ് ലാറി ബേക്കർക്ക് യു.എന്നിന്റെ ലോക പാർപ്പിട അവാർഡ് ലഭിച്ചു.
1995 – ഗലീലിയോ ശൂന്യാകാശ പേടകം ആറു വർഷത്തെ യാത്രക്കു ശേഷം വ്യാഴത്തിലിറങ്ങി.
1995 – മലയാള സാഹിത്യത്തിലെ മാതൃ വാത്സല്യം ബാലാമണിയമ്മക്ക് സരസ്വതി സമ്മാൻ ലഭിച്ചു.
1995 – ഇൻസാറ്റ് 2C വിക്ഷേപണം
2004 – ഹമീദ് കർസായി അഫ്ഗാനിസ്ഥാന്റെ ആദ്യത്തെ ജനകീയമായി തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു.
2016 – കാലാവസ്ഥ നിരീക്ഷണത്തിനുള്ള ഇന്ത്യയുടെ റിസോഴ്സ് സാറ്റ് -2 എ ശ്രീഹരിക്കോട്ടയിൽ നിന്ന് വിക്ഷേപിച്ചു.
2017 – UNESCO പൈതൃക പട്ടികയിൽ കുംഭമേളയും ഉൾപ്പെടുത്തി.
2017 – മുൻ യുഎസ് ജിംനാസ്റ്റിക് ഫിസിഷ്യൻ ലാറി നാസറിനെ ദുരുപയോഗം, കുട്ടികളുടെ അശ്ലീലം എന്നിവ ആരോപിച്ച് 60 വർഷത്തെ തടവിന് ശിക്ഷിച്ചു.
2020 – യുഎസ് പ്രസാധകരുടെ രബീന്ദ്രനാഥ് ടഗോർ പുരസ്കാരം (3.7 ലക്ഷം രൂപ) ‘നിർഭയ’ സംഭവം ആധാരമാക്കി എഴുത്തുകാരനും പത്ര പ്രവർത്തകനുമായ രാജ് കമൽ ഝാ രചിച്ച ‘ദ് സിറ്റി ആൻഡ് ദ് സീ’ എന്ന നോവലിന് ലഭിച്ചു.
2020-ൽ, ഇതിഹാസ ഗായകൻ ബോബ് ഡിലൻ തന്റെ 600-ലധികം ഗാനങ്ങളുടെ മുഴുവൻ ഗാന കാറ്റലോഗും യൂണിവേഴ്സൽ മ്യൂസിക് പബ്ലിഷിംഗ് ഗ്രൂപ്പിന് 300 മില്യൺ ഡോളറിന് വിറ്റു.***********
ഇന്ന് ; മദ്ധ്യതിരുവിതാംകൂറിലെ വര്‍ത്തമാന ഭാഷ ഉപയോഗിച്ച്, ആനമുട്ട, അപ്പുപ്പന്‍ , നാലു നാടകങ്ങള്‍, വധുവിനെ ആവശ്യമുണ്ട്, വേളാങ്കണ്ണിമാതാവിന്റെ ചെക്ക് , പള്ളികൂടം കഥകള്‍ (ഭാഗം ഒന്നും രണ്ടും ), അടി എന്നടി കാമാച്ചി , സൈഡ് കര്‍ട്ടന്‍,സിദ്ധന്‍ കേരളത്തില്‍, ചാത്തന്മാരും സിദ്ധന്മാരും, ചാച്ചികുട്ടി മെമ്മോറിയല്‍,അരങ്ങിലെ അമിളികള്‍ , അന്തോണിപുരത്തെ രാത്രികള്‍, മൂരിപ്പാറയിലെ വിശേഷങ്ങള്‍ തുടങ്ങിയ കൃതികള്‍ രചിച്ച്, കേരളത്തിന്‍റെ പി ജി വോഡ്‌ഹൌസ് എന്ന് അറിയപ്പെട്ടിരുന്ന മലയാളം അധ്യാപകനും ഹാസ്യ സാഹിത്യകാരനും സാമുദായിക പ്രശ്നങ്ങളുടെ ഗവേഷകനും ആയിരുന്ന തോമസ് പാലയെയും (1934- ഡിസംബർ 7, 1997),
മൈസൂറിലെ (ദളവ) ഭരണാധികാരിയും, പതിനെട്ടാം ശതകത്തിന്റെ മധ്യത്തിൽ ദക്ഷിണേന്ത്യയിലെ യുദ്ധങ്ങളിൽ പ്രധാന പങ്കുവഹിച്ച ഒരു സൈന്യാധിപനുമായിരുന്ന ഹൈദർ അലിയെയും ( 1721 – 1782 ഡിസംബർ 7)
തുഗ്ലക്ക് എന്ന തന്റെ മാസികയിലൂടെ അഴിമതിയ്ക്കും നീതിനിഷേധത്തിനും എതിരെ നിരന്തരമെഴുതുകയും നടൻ, ഹാസ്യതാരം, നാടകകൃത്ത്, സംവിധായകൻ, തിരക്കഥാകൃത്ത്, അഭിഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനാകുകയും ചെയ്ത ചോ രാമസ്വാമിയെയും (1934 ഒക്ടോബർ 5- 7 ഡിസംബർ 2016),
പുരാതനറോമിലെ ദാർശനികനും, രാഷ്ട്രതന്ത്രജ്ഞനും, അഭിഭാഷകനും, പ്രഭാഷകനും, രാഷ്ട്രമീമാംസകനും, രാജസാമാജികനും (Consul), ഭരണഘടനാവിശാരദനും ആയിരുന്നു മാർക്കസ് തുളിയസ് സിസറോയെയും (ബി.സി. 106 ജനുവരി 3 -ബി.സി. 43 ഡിസംബർ 7) ,
യുണൈറ്റഡ് സ്റ്റേറ്റ്സ് എയർഫോഴ്സ് ഓഫീസറും ഫ്ലയിംഗ് ഏസും 1947 ഒക്ടോബറിൽ ചരിത്രത്തിലെ ആദ്യത്തെ പൈലറ്റ് ലെവൽ ഫ്ലൈറ്റിൽ ശബ്ദത്തിന്റെ വേഗത കവിഞ്ഞതായി സ്ഥിരീകരിച്ച് റെക്കോർഡ് സൃഷ്ടിച്ച ടെസ്റ്റ് പൈലറ്റും ആയിരുന്ന ചക്ക് യെഗർ എമ്ന ബ്രിഗേഡിയർ ജനറൽ ചാൾസ് എൽവുഡ് യെഗറിനേയും (ഫെബ്രുവരി 13, 1923 – ഡിസംബർ 7,
ന്യൂ ഡെൽഹിയിലെയും ഗാന്ധി നഗറിലെയും അക്ഷർധാം അടക്കം ആയിരത്തി ഒരു നൂറിൽ കൂടുതൽ അംമ്പലങ്ങൾ ലോകത്ത് പലയിടത്തും പണിഞ്ഞ ബോച്ചാസൻവാസി അക്ഷർ പുരുഷോത്തം സ്വാമിനാരായൺ സംസ്ഥയുടെ (BAPS)ഗുരുവും അഞ്ചാമത്തെ പ്രമുഖനും പൂർവാശ്രമത്തിൽ ശാന്തി ലാൽ പട്ടേൽ എന്ന പേരായിരുന്ന ശാസ്ത്രി നാരായൺ സ്വരൂപ് ദാസ് എന്ന പ്രമുഖ് സ്വാമി മഹാരാജിനെയും ( 7 ഡിസംബർ 1921 – 13 ആഗസ്റ്റ് 2016),
ഉർദു വിൽ നോവലുകളും ചെറുകഥകളും കവിതകളും ലേഖനങ്ങളും എഴുതിയിരുന്ന പാക്കിസ്ഥാനിലെ . മുൻപന്തിയിൽ ഉള്ള സാഹിത്യകാരൻ ഇൻതിസാർ ഹുസൈനിനെയും (December 7, 1923 – February 2, 2016) ,
കർണ്ണാടക സംഗീത മേഖലയിലുള്ള സവിശേഷ പരിജ്ഞാനത്തിന്റെ പേരിൽ ഹിഗ്ഗിൻസ് ഭാഗവതർ എന്നറിയപ്പെട്ടിരുന്ന ഒരു അമേരിക്കൻ സംഗീതജ്ഞനും, പണ്ഡിതനും, അദ്ധ്യാപകനുമായിരുന്നജോൺ ബോർത്‌വിക് ഹിഗ്ഗിൻസിനേയും (സെപ്തംബർ 18, 1939 – ഡിസംബർ 7, 1984),
ആദ്യത്തെ പ്രൊഫഷണൽ ഫ്രഞ്ച് ഇൻഡോളജിസ്റ്റുo , മരണത്തിന് ഒരു നൂറ്റാണ്ടിന് ശേഷം എക്കോൾ ഫ്രാങ്കെയ്‌സ് ഡി എക്‌സ്‌ട്രീം-ഓറിയന്റ് സ്ഥാപിക്കുന്നതിന് മാത്രമല്ല, ഇൻസ്റ്റിറ്റ്യൂട്ട് ഫ്രാങ്കായിസ് ഡി പോണ്ടിച്ചേരിയുടെ ലൈബ്രറിയുടെ പേരിടുന്നതിലും പ്രചോദനമായ എബ്രഹാം ഹയാസിന്തെ ആൻക്വെറ്റിൽ- ഡുപെറോണിനെയും (7 ഡിസംബർ 1731 – 17 ജനുവരി 1805 )
പോർച്ചുഗലിന്റെ മുൻ പ്രധാനമന്ത്രിയും തുടർന്ന് 1986 മുതൽ 1996 വരെ പോർച്ചുഗലിന്റെ 17-ാമത് പ്രസിഡന്റുമായിരുന്ന, പോർച്ചുഗീസ് ജനാധിപത്യത്തിന്റെ പിതാവായി കണക്കാക്കപ്പെടുന്ന മാരിയോ ആൽബെർട്ടോ നോബ്രെ ലോപ്സ് സോറെസിനെയും(7 ഡിസംബർ 1924 – 7 ജനുവരി 2017)
മാന്ത്രികവിദ്യയെ മേളകളിൽ കാണുന്ന, സമ്പന്നർക്കുള്ള ഒരു വിനോദമെന്നതു മാറ്റി, പാരീസിൽ തുറന്ന ഒരു തിയേറ്ററിൽ വാഗ്ദാനം ചെയ്യുന്ന ആധുനിക മാന്ത്രികരുടെ പാരമ്പര്യം കാത്തുസൂക്ഷിച്ച ഒപ്പം ആധുനിക ശൈലിയുടെ പിതാവായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്ന ഒരു ഫ്രഞ്ച് മാന്ത്രികനും വാച്ച് മേക്കറും, ഭ്രമാത്മകതയുടെ തോഴനുമായിരുന്ന ജീൻ-യൂജിൻ റോബർട്ട്-ഹൗഡിൻ ജ. [ 7 ഡിസംബർ 1805 – 13 ജൂൺ 1871)
ഒരു ഇറ്റാലിയൻ വാസ്തുശില്പിയും, വാസ്തുവിദ്യയുടെ ലോകത്തിലെ ഒരു പ്രധാന വ്യക്തിയായിരിക്കെ, ബറോക്ക് ശിൽപകല സൃഷ്ടിച്ചതിന്റെ ബഹുമതി സ്വന്തം പേരിലാക്കുകയും നാടകങ്ങൾ എഴുതുകയും സംവിധാനം ചെയ്യുകയും അഭിനയിക്കുകയും (കൂടുതലും കാർണിവൽ ആക്ഷേപഹാസ്യങ്ങൾ), ഇതിനായി സ്റ്റേജ് സെറ്റുകളും നാടക യന്ത്രങ്ങളും രൂപകൽപ്പന ചെയ്യുകയും ചെയ്ത ഇറ്റാലിയൻ ജിയോവാനി ലോറെൻസോ ജിയാൻ ലോറെൻസോ ബെർണിനിയേയും (7 ഡിസംബർ 1598-1680 നവംബർ 28) ഓർമ്മിക്കാം.!!!
By ‘ ടീം തത്ത്വമസി – ജ്യോതിർഗ്ഗമയ ‘