യുക്രൈന്റെ തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന് യുഎസ്.യുക്രൈനെ സഹായിക്കുന്നതിനായി ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ട തുക യുഎസ് കോണ്‍ഗ്രസ് അനുവദിച്ചില്ലെങ്കില്‍ യുക്രൈന്റെ പരാജയത്തിന് യുഎസ് ഉത്തരവാദിയാകുമെന്ന് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ പറഞ്ഞു.
ഭരണകൂടം ആവശ്യപ്പെട്ട തുക യുക്രൈന്റെ പൊതു ബജറ്റ് പിന്തുണയ്ക്ക് തികച്ചും അത്യന്താപേക്ഷിതമാണെന്ന് ജാനറ്റ് ചൂണ്ടിക്കാട്ടി. യുഎസ് കോണ്‍ഗ്രസ് അംഗങ്ങളുമായി സംസാരിച്ചു. ഇതൊരു ഭയാനകമായ സാഹചര്യമാണ്. ആവശ്യമായ ധനസഹായം ലഭ്യമാക്കിയില്ലെങ്കില്‍ യുക്രൈന്റെ പരാജയത്തിന് നാം സ്വയം ഉത്തരവാദികളാകുമെന്ന് അധികൃതര്‍ മനസിലാക്കുമെന്നാണ് പ്രതീക്ഷയെന്നും ജാനറ്റ് പറഞ്ഞു.
യുഎസ് സഹായം വൈകുന്നത് വലിയ അപകടസാധ്യതയാണ് യുക്രൈന് മുന്നില്‍ സൃഷ്ടിക്കുന്നതെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ ചീഫ് ഓഫ് സ്റ്റാഫ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിഷയം യുഎസ് കോണ്‍ഗ്രസിനെ നേരിട്ട് അറിയിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും സെലന്‍സ്‌കി പിന്നീടത് ഉപേക്ഷിച്ചു. യുഎസ് ഇമിഗ്രേഷന്‍, അതിര്‍ത്തി നയങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആവശ്യങ്ങളെ ചൊല്ലി കോണ്‍ഗ്രസ് തര്‍ക്കിച്ചതിനെ തുടര്‍ന്നാണ് സെലന്‍സ്‌കി പിന്മാറിയത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed