മാവേലിക്കര: മാവേലികരയിൽ വൻ ഹാൻസ് ശേഖരം പിടികുടി. ആലപ്പുഴ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി സജിമോന്റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വഡും മാവേലികര പൊലീസും ചേർന്ന് നടത്തിയ പരിശേധനയിലാണ് ഹാൻസ് ശേഖരം പിടികുടിയത്.
ക്രിസ്തുമസ് – ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി മദ്യ-മയക്ക് മരുന്നന്നിന്റെ ഉപയോഗവും വിൽപ്പനയും വർധിക്കുവാൻ സാധ്യതയുള്ള സാഹചര്യത്തിൽ ജില്ലയിൽ ഉടനീളം മയക്ക് മരുന്ന് പരിശോധന ശക്തമാക്കാനുള്ള ജില്ലാ പൊലീസ് മേധാവിയുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.
തഴക്കര മടത്തിപ്പറമ്പ് വീട്ടിൽ ഒളിപ്പിച്ച് സുക്ഷിച്ച 40,000 പായ്ക്കറ്റ് ഹാൻസ് ആണ് പിടിച്ചെടുത്. സംഭവത്തിൽ പരുമല വാലുംപറമ്പിൽ താഴെ ജിജോ.എം.ജെ (38) പിടികുടി. ഒരു വർഷമായി ഇയാൾ ഈ വീട് വാടകയ്ക്ക് എടുത്ത് ലഹരിമരുന്ന് സൂക്ഷിച്ച് വിൽപ്പന നടത്തിവരികയായിരുന്നു. കേരളത്തിന് പുറത്തുനിന്നും ലഹരിവസ്തുക്കൾ ലോറിയിൽ ലോഡ് കണക്കിന് ഇറക്കി ഈ വീട്ടിലാണ് ഇയാൾ ശേഖരിച്ചു വിൽപ്പന നടത്തിവരുന്നത്. 
ഒരു പായ്ക്കറ്റിന് 20 രൂപയ്ക്ക് കിട്ടുന്ന ഹാൻസ് ഇയാൾ 50 രുപക്ക് ഹോൾ സെയിൽ ആയും 80 രൂപയ്ക്ക് റീട്ടെയിൽ ആയും ആണ് വിൽപ്പന നടത്തിയിരുന്നത്. 2021ലും ഇയാളെ ചാക്കുകണക്കിന് ഹാൻസുമായി പിടികൂടിയിരുന്നു. സി.ഐ ശ്രീജിത്ത്.സി, എസ്.ഐ ഉദയകുമാർ, പൊലീസുകാരായ രതീഷ്, ബോധിൻ കൃഷ്ണ, സജീർ, വിജിത്ത്, ശാലിനി എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്. ക്രിസ്മസ് – ന്യൂ ഇയർ പ്രമാണിച്ച് ജിലയിലുടനീളം പരിശോധന കൂടുതൽ ശക്തമാക്കുെമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു

By admin

Leave a Reply

Your email address will not be published. Required fields are marked *