മുംബൈ: മുംബൈയില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിന് ഇരയായി. ആലപ്പുഴ സ്വദേശിനിയായ നഴ്‌സാണ് തന്റെ പതിനേഴുകാരിയായ മകളെ സുഹൃത്തുക്കളായ രണ്ട് സ്ത്രീകളും ഒരു പുരുഷനും ചേര്‍ന്ന് ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയത്. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയ കുട്ടിയെ ഏറെനാളായി കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നു. അതിനിടയിലാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. രണ്ടുവര്‍ഷം മുമ്പ് നടന്ന സംഭവം അടുത്തിടെയാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
പന്ത്രണ്ടാം വയസ്സില്‍ കുട്ടിക്ക് അച്ഛനെ നഷ്ടപ്പെട്ടു. തുടര്‍ന്ന്, ഏറെക്കാലമായി പരിചയമുള്ള സുഹൃത്തിന് അമ്മയും മകളും മാത്രമുള്ള കുര്‍ളയിലെ ഫ്‌ളാറ്റില്‍ 2019 മുതല്‍ 2022 വരെ അഭയം നല്‍കി. ഈ സ്ത്രീയും അവരുടെ സുഹൃത്തായ മറ്റൊരു സ്ത്രീയും അമ്മ ജോലിക്ക് പോയ സമയം മകള്‍ക്ക് മദ്യം നല്‍കിയ ശേഷം ലൈംഗികമായി ഉപദ്രവിച്ചത്. ഒരിക്കല്‍ ഇവരില്‍ ഒരാളുടെ പുരുഷസുഹൃത്തും വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.
നഗ്ന ഫോട്ടോകളും വിഡിയോകളും പകര്‍ത്തിയ പ്രതികള്‍ ഇതേക്കുറിച്ച് പുറത്തുപറഞ്ഞാല്‍ അമ്മയെ കൊല്ലുമെന്നും ചിത്രങ്ങളും വീഡിയോകളും പുറത്തുവിടുമെന്നും കുട്ടിയെ ഭീഷണിപ്പെടുത്തി. സംഭവത്തിനു ശേഷം കുട്ടി കടുത്ത മാനസികസംഘര്‍ഷത്തിലായി. മാനസിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയതോടെ ആദ്യം നവിമുംബൈയിലും പിന്നീട് നാട്ടില്‍പോയ വേളയില്‍ അവിടെയും കൗണ്‍സലിങ്ങിനു കൊണ്ടുപോയി. സംഭവിച്ച കാര്യങ്ങള്‍ അപ്പോഴാണ് കുട്ടി തുറന്നു പറഞ്ഞതെന്ന് പരാതിയില്‍ പറയുന്നു.
തുടര്‍ന്ന് കൗണ്‍സലിങ് സ്ഥാപനം കേരള പോലീസിലും ചൈല്‍ഡ്ലൈനിലും വിവരം അറിയിച്ചു. പീഡനം നടന്നത് മുംബൈയിലായതിനാല്‍ കുര്‍ള പോലീസ് സ്റ്റേഷനിലേക്ക് കൊല്ലം പൊലീസ് കേസ് കൈമാറുകയായിരുന്നു. പരാതിയില്‍ ഉടന്‍ കേസെടുക്കുമെന്ന് മുംബൈ പോലീസ് അറിയിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *