മലൈക്കോട്ടൈ വാലിബൻ ആവേശം ഉയര്‍ത്തി ടീസറും പുറത്തെത്തിയിരിക്കുകയാണ്. ഒരു ദൃശ്യ വിസ്‍മയമാകും ചിത്രമെന്നാണ് ടീസര്‍ വ്യക്തമാക്കുന്നത്.ആരാധകരെ ആവേശത്തിലാക്കുന്നതാണ് മലൈക്കോട്ടൈ വാലിബൻ ടീസര്‍ എന്നാണ് വ്യക്തമാകുന്നത്. മലൈക്കോട്ടൈ വാലിബലിനിലെ നായകൻ മോഹൻലാലിന്റെ കഥാപാത്രം എത്തരത്തിലുള്ളതാകും എന്നതിന്റെ കൗതുകം ഇനിയും ബാക്കി.
നടൻ എന്ന നിലയിലും മോഹൻലാലിന് ചിത്രം മികച്ച ഒരു അവസരമായിരിക്കും മലൈക്കോട്ടൈ വാലിബൻ. മോഹൻലാലിനു പുറമേ സോണാലി കുല്‍ക്കര്‍ണിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി ഹരീഷ് പേരടി, കഥ നന്ദി, ഡാനിഷ് സെയ്‍ത്, മണികണ്ഠൻ ആര്‍ ആചാരി, ഹരിപ്രശാന്ത് വര്‍മ, രാജീവ് പിള്ള, സുചിത്ര നായര്‍ എന്നിവരും മലൈക്കോട്ടൈ വാലിബനിലുണ്ടാകും.
സംവിധായകൻ ജീത്തു ജോസഫിന്റെ പുതിയ ചിത്രമായ നേര് മോഹൻലാല്‍ നായകനായി ഡിസംബര്‍ 21ന് പ്രദര്‍ശനത്തിനെത്തുന്നതിനാല്‍ കേരളത്തില്‍ വിവിധ ഇടങ്ങളില്‍ ഫാൻസ് ഷോകള്‍ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. മോഹൻലാല്‍ വക്കീലാകുന്ന നേരിന്റെ ഫാൻസ് ഷോ കേരളത്തില്‍ തിരുവനന്തപുരം, കോട്ടയം, തൃശൂര്‍ എന്നിവടങ്ങളിലായി യഥാക്രമം ന്യൂ, അഭിലാഷ്, തൃശൂര്‍ തിയറ്ററുകളിലും സംഘടിപ്പിക്കുന്നു. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പമാണ്. വിഷ്‍ണു ശ്യാമാണ് നേരിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
മോഹൻലാലിന്റേതായി പാൻ ഇന്ത്യൻ ആക്ഷൻ ചിത്രം ‘വൃഷഭ’യും പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നന്ദ കിഷോര്‍ ആണ്. സഹ്‍റ എസ് ഖാന്‍ നായികയായുണ്ടാകും. ദേവിശ്രീ പ്രസാദാണ് സംഗീതം സംവിധാനം. എവിഎസ് സ്റ്റുഡിയോസ്, ഫസ്റ്റ് സ്റ്റെപ്പ് മൂവീസ്, ബാലാജി ടെലിഫിലിംസ്, കണക്റ്റ് മീഡിയ എന്നീ ബാനറുകളില്‍ അഭിഷേക് വ്യാസ്, വിശാല്‍ ഗുര്‍നാനി, ജൂഹി പരേഖ് മെഹ്ത, ശ്യാം സുന്ദര്‍, ഏക്ത കപൂര്‍, ശോഭ കപൂര്‍, വരുണ്‍ മാതൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. റോഷന്‍ മെക, ഷനയ കപൂര്‍, രാഗിണി ദ്വിവേദി, ശ്രീകാന്ത് മെക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മോഹൻലാലിന്റെ ‘വൃഷഭ’ തലമുറകളിലൂടെ കഥ പറയുന്ന ഒന്നാണ്.