ജിസാന്‍- സൗദി അറേബ്യയിലെ ദര്‍ബില്‍ കുത്തേറ്റ് മരിച്ച പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഒന്നാം മൈല്‍ കൂമ്പാറ ചേരിക്കപ്പാടം സ്വദേശി അബ്ദുല്‍ മജീദിന്റെ (44) മൃതദേഹം നട്ടിലേക്ക് കൊണ്ടുപോകും. ജിസാന്‍ പ്രവിശ്യയിലെ ദര്‍ബിലാണ് സി.പി സൈദ് ഹാജിയുടെ മകനായ മജീദ് ബംഗ്ലാദേശ് സ്വദേശിയുടെ കുത്തേറ്റ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു കൊലപാതകം. പ്രതിയെന്ന് സംശയിക്കുന്ന ബംഗ്ലാദേശിയെയും കൂടെ ഉണ്ടായിരുന്ന രണ്ട് ബംഗ്ലാദേശ് സ്വദേശികളെയം ദര്‍ബ് പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മകളുടെ വിവാഹ ശേഷം കഴിഞ്ഞ സെപ്റ്റംബര്‍ ഒമ്പതിനാണ് അബ്ദുല്‍ മജീദ് നാട്ടില്‍നിന്ന് തിരിച്ചെത്തിയത്. 25 വര്‍ഷമായി സൗദിയിലുണ്ട്. ദര്‍ബില്‍ ശീഷ കടയില്‍ വര്‍ഷങ്ങളായി ജോലി ചെയ്തു വരികയായിരന്നു. നേരത്തെ എട്ടു മാസത്തോളം ഇതേ കടയില്‍ ജോലി ചെയ്തിരുന്ന ബംഗ്ലാദേശിയാണ് കൊലപാതകം നടത്തിയത്. മജീദിന്റെ കൂടെ ജോലി ചെയ്തിരുന്ന മലയാളി കഴിഞ്ഞ ദിവസം രാവിലെയാണ് അവധിക്ക് നാട്ടില്‍ പോയത്.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
ജോലി അന്വേഷിച്ചുവന്ന ബംഗ്ലാദേശിയുമായുള്ള സംസാരം വാക്കുതര്‍ക്കത്തിലെത്തുകയായിരുന്നു. നേരത്തെ ഇവിടെ ജോലി ചെയ്തപ്പോഴും പ്രതിയായ ബംഗ്ലാദേശിയും മജീദും തമ്മില്‍ തര്‍ക്കങ്ങള്‍ പതിവായിരുന്നുവെന്ന് പറയുന്നു. സൗദിയിലുള്ള സഹോദരങ്ങളായ സൈനുദ്ധീന്‍ (അബൂഅരീഷ്) ശിഹാബ് (ഖമീസ് മുശൈത്ത് ) ഖുന്‍ഫുദയിലുള്ള മരുമകന്‍ ഫര്‍ഹാന്‍ എന്നിവര്‍ ദര്‍ബില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്ന് കുടുംബം ആവിശ്യപ്പെട്ടതിനാല്‍ അതിനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നു. അനന്തര നടപടികളുമായി ദര്‍ബ് കെ എം സി സി പ്രസിഡന്റ് സുല്‍ഫി രംഗത്തുണ്ട്. മൃതദേഹം ദര്‍ബ് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലാണ്.
ഇ.കെ. റൈഹാനത്താണ് മജീദിന്റെ ഭാര്യ. മാതാവ്: സി.പി.സൈനബ. മക്കള്‍: ഫാത്തിമത്തു നാജിയ, മിദ്‌ലാജ്. മരുമകന്‍: ഫര്‍ഹാന്‍ ഞ്ഞെട്ടാരക്കടവ്,
2023 December 6Indiamurderjizantitle_en: keralite died in jizan related for body: മുസ്ലിം വേദി; സിദ്ധരാമയ്യക്കെതിരെ പുതിയ ആരോപണവുമായി ബി.ജെ.പിസംശയത്തിന്റെ പേരില്‍ സുഹൃത്തിന്റെ ഫോണ്‍ കൈക്കലാക്കി ഫോര്‍മാറ്റ് ചെയ്തു; സൗദിയിൽ മലയാളി ജയിലില്‍VIDEO സൗദിയില്‍ ടാക്‌സി വിളിക്കുംമുമ്പ് അറിയേണ്ട കാര്യങ്ങള്‍