മണിമല: മധ്യവയസ്‌കനെയും ഭാര്യയെയും തോക്കും വടിവാളും ഉപയോഗിച്ച് ആക്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍. റാന്നി വടശേരിക്കര പരുത്തിക്കാവ് സ്വദേശികളായ മതുരംകോട്ട് എം.ഒ. വിനീത് കുമാര്‍ (27), കൊട്ടുപ്പള്ളില്‍ കെ.പി. ബിജോയി (38) എന്നിവരാണ് അറസ്റ്റിലായത്.
നവംബര്‍ 30നാണ് സംഭവം. മണിമല പഴയിടം സ്വദേശിയായ മധ്യയസ്‌കനും ഭാര്യയും സഞ്ചരിച്ച കാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു. പരതിയെത്തുടര്‍ന്ന് പോലീസ് കേസെടുത്ത് പ്രതിയെ പിടികൂടുകയയിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.