ഡല്‍ഹി: ബിജെപി മികച്ച വിജയം നേടിയ മധ്യപ്രദേശ് രാജസ്ഥാൻ ഛത്തീസ്ഗഡ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരെ ഉടൻ പ്രഖ്യാപിക്കുമെന്ന് പാർട്ടി കേന്ദ്രങ്ങൾ. രാജസ്ഥാനിലെ മുഖ്യമന്ത്രിപദം സംബന്ധിച്ച് തീരുമാനം വൈകുന്നതാണ് മറ്റിടങ്ങളിലും പ്രഖ്യാപനം വൈകാൻ കാരണമാകുന്നതെന്നാണ് സൂചന.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ ബിജെപി പാർലമെന്ററി ബോർഡ് എടുക്കുന്ന തീരുമാനം അന്തിമമാകുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.
മുഖ്യമന്ത്രി പദവിക്ക് അവകാശവാദവുമായി രംഗത്തുള്ള വസുന്ദര രാജെ സിന്ധ്യ ശക്തി പ്രകടനം തുടരുന്ന പശ്ചാത്തലത്തിലാണ് അരുൺ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. അറുപതോളം എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് വസുന്ധര ക്യാമ്പ് അവകാശപ്പെടുന്നത്. 
മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ തന്നെ മുഖ്യമന്ത്രിയായി തുടരും. ഛത്തീസ്ഗഡിൽ കേന്ദ്രമന്ത്രിയും പട്ടികവർഗ്ഗ വിഭാഗത്തിൽ നിന്നുള്ള നേതാവുമായ രേണുക സിങ് ആണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള അന്തിമ പട്ടികയിൽ ഉള്ളതെന്ന് സൂചയുണ്ട്.

By admin

Leave a Reply

Your email address will not be published. Required fields are marked *