കൊച്ചി-ഹൈക്കോടതിയിലെ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ പി,ജി മനുവിനെതിരായ ബലാത്സംഗ കേസില്‍ പോലീസ് നടപടി വൈകുന്നതിനെതിരെ പരാതിക്കാരിയുടെ അമ്മ ഡിജിപിക്ക് പരാതി നല്‍കി. ചോറ്റാനിക്കര പോലീസ് അഭിഭാഷകനെ സഹായിക്കുകയാണെന്നും മരണഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നും പരാതിയില്‍ പറയുന്നു. അറസ്റ്റ് വൈകിയാല്‍ കേസ് അട്ടിമറിക്കപ്പെടുമെന്നും കുടുംബം ആശങ്കപ്പെടുന്നു.
ബലാത്സംഗ കേസില്‍ പ്രതിയായ അഭിഭാഷകന്റെ അറസ്റ്റ് വൈകുന്നതിന്റെ കാരണമെന്താണെന്ന ചോദ്യത്തോടെയാണ് പരാതിക്കാരിയുടെ അമ്മ ഡിജിപിക്ക് കത്തയച്ചത്. ഉന്നത സ്വാധീനമുള്ള പ്രതിയുടെ അറസ്റ്റ് വൈകുന്ന ഓരോ നിമഷവും ആശങ്കയുടേതാണെന്നും മരണ ഭയത്തോടെയാണ് തങ്ങള്‍ ജീവിക്കുന്നതെന്നുമാണ് കത്തില്‍ പറയുന്നത്. അതിനാല്‍ ഇനിയും നടപടികള്‍ വൈകിക്കരുതെന്നാണ് ആവശ്യം. ചോറ്റാനിക്കര പോലീസില്‍ പ്രതിയായ പി.ജി മനുവിന് സ്വാധീനമുണ്ടെന്നും സഹായം ലഭിക്കുന്നുണ്ടെന്നും കത്തില്‍ ആരോപിക്കുന്നുണ്ട്.

കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

കേസിനാധാരമായ സംഭവത്തില്‍ പ്രധാന തെളിവാകേണ്ട അഭിഭാഷകന്റെ ഫോണ്‍ അടക്കം കാണാതായെന്നതില്‍ ദുരൂഹതയുണ്ടെന്നും പരാതിയിലുണ്ട്. ബലാത്സംഗം, ഐടി ആക്ട് അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസ്. പുത്തന്‍കുരിശ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘവും രൂപീകരിച്ചിട്ടുണ്ട്. കേസില്‍ പ്രതിയായ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹരജി അടുത്ത ചൊവ്വാഴ്ചയാണ് കോടതി പരിഗണിക്കേണ്ടത്.
 
2023 December 6Keralarape caseCrimearresttitle_en: womans-mother-complains-to-dgp-about-delay-in-arrest-in-rape-caserelated for body: സംശയത്തിന്റെ പേരില്‍ സുഹൃത്തിന്റെ ഫോണ്‍ കൈക്കലാക്കി ഫോര്‍മാറ്റ് ചെയ്തു; സൗദിയിൽ മലയാളി ജയിലില്‍VIDEO സൗദിയില്‍ ടാക്‌സി വിളിക്കുംമുമ്പ് അറിയേണ്ട കാര്യങ്ങള്‍മുസ്ലിം വേദി; സിദ്ധരാമയ്യക്കെതിരെ പുതിയ ആരോപണവുമായി ബി.ജെ.പി

By admin

Leave a Reply

Your email address will not be published. Required fields are marked *