പാലാ ജൂബിലി തിരുനാളിനോടനുബന്ധിച്ച് ഡിസംബര്‍ എട്ടാം തീയതി തിരുനാളില്‍ പങ്കെടുക്കുന്ന ആയിരക്കണക്കിന് ഭക്തജനങ്ങള്‍ക്ക് ആശ്വാസമായി ജീവകാരുണ്യ സംഘടനയായ കാരുണ്യാ ട്രസ്റ്റ് കഴിഞ്ഞ കാലങ്ങളില്‍ ചെയ്തതുപോലെ കുരിശുപള്ളിപന്തലിനു സമീപം ദാഹജലവിതരണം നടത്തുന്നു.
പുഷ്പാര്‍ച്ചന മാതാവിന്റെ തിരുസ്വരൂപം പട്ടണ പ്രദക്ഷിണത്തിനുശേഷം വൈകിട്ട് ജൂബിലി കപ്പേളയില്‍ തിരികെയെത്തുമ്പോള്‍ കാരുണ്യാട്രസ്റ്റിന്റെ നേതൃത്വത്തില്‍ കഴിഞ്ഞകാലങ്ങളിലെപോലെ ആയിരക്കണക്കിന് വിശ്വാസികള്‍ ചേര്‍ന്ന് മാതാവിന്റെ തിരുസ്വരൂപത്തെ പുഷ്പാര്‍ച്ചന നടത്തി വരവേല്‍ക്കുന്നു.
പ്രസ്തുത പരിപാടികള്‍ക്ക് ജേക്കബ്ബ് സേവ്യര്‍ കയ്യാലക്കകം, കുര്യന്‍ ജോസഫ് പൂവത്തുങ്കല്‍, സെബാസ്റ്റ്യന്‍ ജോസഫ് പുരയിടത്തില്‍, കോര്‍ഡിനേറ്റര്‍ കുട്ടിയച്ചന്‍ കീപ്പുറം, ജോസ് ചന്ദ്രത്തില്‍, സിറിള്‍ കുര്യന്‍ പൂവത്തിങ്കല്‍, ജോണ്‍സണ്‍ ജോസഫ് ആലപ്പാട്ട്, ജോണി തോമസ് ഒറ്റപ്ലാക്കല്‍, കുട്ടിച്ചന്‍ ഇലവുങ്കല്‍, സജിമോന്‍ ഇടിയകുന്നേല്‍, റ്റോജി തയ്യില്‍, തങ്കച്ചന്‍ കാപ്പന്‍, ബേബി കീപ്പുറം തുടങ്ങിയവര്‍ നേതൃത്വം നല്കുന്നു.