ഗാസ: ഗാസയില്‍ ഓരോ പത്ത് മിനിറ്റിലും ഒരു കുഞ്ഞ് വീതം കൊല്ലപ്പെടുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. മാനവികതയുടെ ഇരുണ്ടസമയങ്ങളിലൂടെയാണ് ഗാസ കടന്നു പോകുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ പലസ്തീന്‍ പ്രദേശത്തെ പ്രതിനിധി റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു.
കൊല്ലപ്പെട്ടവരില്‍ അറുപതു ശതമാനത്തിലധികം സ്ത്രീകളും കുട്ടികളുമാണ്. 42,000ത്തോളം ആളുകള്‍ക്ക് പരുക്കേറ്റിട്ടുമുണ്ടെന്ന് റിച്ചാര്‍ഡ് അറിയിച്ചു. ജനീവയില്‍ മാധ്യമപ്രവര്‍ത്തകരോട് വിഡിയൊ കോളിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഖാന്‍ യൂനിസിലു റാഫയിലും ഇസ്രയേല്‍ ആക്രമണം രൂക്ഷമാക്കിയതോടെ സ്ഥിതിഗതികള്‍ ഓരോ മണിക്കൂറിലും വഷളായിക്കൊണ്ടിരിക്കുകയാണ്. ഗാസയുടെ തെക്കന്‍ പ്രദേശത്തും ആക്രമണം ശക്തമായി തുടരുകയാണ്. ഗാസയിലേക്ക് എത്തുന്ന സഹായങ്ങള്‍ ഒന്നിനും തികയാത്ത അവസ്ഥയിലാണ്.
ഗാസയിലെ ആശുപത്രികളില്‍ 3500 ബെഡുകളാണ് ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ ആശുപത്രികളുടെ നേര്‍ക്കും ആക്രമണം ഉണ്ടായതോടെ ബെഡുകളുടെ എണ്ണം 1500 ആയി കുറഞ്ഞു. ആരോഗ്യ സംവിധാനങ്ങളുടെ അഭാവം സ്ഥിതിഗതികള്‍ പരുക്കേറ്റവരുടെ എണ്ണം വര്‍ധിക്കുമ്പോള്‍ ആശുപത്രി സൗകര്യങ്ങളുടെ അഭാവം ഗാസയ്ക്ക് താങ്ങാന്‍ കഴിയില്ലെന്നും റിച്ചാര്‍ഡ് പീപ്പര്‍കോണ്‍ പറഞ്ഞു.