പാലാ: ഡിസം    12-ന് പാലായിൽ നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി പാലാ നഗര സഭയിൽ ഡിസം’11 ന് വിളംബര ജാഥ നടത്തുവാൻ നഗരസഭാ സംഘാടക സമിതി തീരുമാനിച്ചു.2500-ൽ പരം പേരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വാളമ്പം ജാഥ ഉച്ചകഴിഞ്ഞ് 3 ന് സെൻ്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിക്കും’ ഘോഷയാത്ര സംഘാടക സമിതി ചെയർമാൻ തോമസ് ചാഴികാടൻ എം പി ഫ്ലാഗ് ഓഫ് ചെയ്യും. 
കൗൺസിലേഴ്സ്, അംഗൻവാടി ജീവനക്കാർ, ഹരിത കർമ്മ സേന, തൊഴിലുറപ്പ് പ്രവർത്തകർ, ആശാ വർക്കർമാർ, കുടുംബശി പ്രവർത്തകർ, എൻ.എസ്.എസ് വോളിഡിയേഴ്സ്, പൊതുപ്രവർത്തകർ ,വ്യാപ്യാരി വ്യവസായ പ്രതിനിധികൾ, സാംസ്കാരിക സംഘടനകൾ, റെസിഡൻസ് , കായിക പ്രതിഭകൾ, ജീവനക്കാർ, പൊതുജനങ്ങൾൾ തുടങ്ങിയവർ റാലിയിൽ അണിനിരക്കും. താളമേളങ്ങളും കലാരുപങ്ങളും റാലിക്ക് കൊഴുപ്പ് കൂട്ടും.
നഗരസഭയിൽ നടന്ന ആലോചനാ യോഗത്തിൽ ചെയർപേഴ്സൺ ജോസിൻ ബിനോ, സിജി പ്രസാദ് , ആന്റോ പടിഞ്ഞാറെക്കര, സാവിയോ കാവുകാട്ട്, ഷാജു തുരുത്തൻ , ബിജു പാലൂപ്പടവൻ, ആർ.സന്ധ്യ  , ബൈജു കൊല്ലംപറമ്പിൽ , മായാ പ്രദീപ്. സതി ശശി കുമാർ , ജോസ് ചീരാംകുഴി, ജയ്സൺ മാന്തോട്ടം, ബിജോയി മണർകാട്ട് വിവിധ സ്ഥാപനങ്ങളിൽ നിന്നുമുളള പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *