തിരുവനന്തപുരം- തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ ഷാഹനയുടെ മരണത്തില്‍ ആരോപണവിധേയനായ ഡോ.റുവൈസിനെ ഭാരവാഹി സ്ഥാനത്ത് നിന്ന് നീക്കി പിജി ഡോക്ടര്‍മാരുടെ സംഘടന. അന്വേഷണത്തില്‍ സുതാര്യതയെ ഉറപ്പാക്കാനാണ് നടപടിയെന്ന് കെഎംപിജിഎ അറിയിച്ചു. സ്ത്രീധനം ചോദിക്കുന്നതും നല്‍കുന്നതും സാമൂഹിക തിന്മയാണെന്നും സംഘടന വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ മുന്‍വിധികള്‍ ഒഴിവാക്കണം എന്നും കെഎംപിജിഎ പുറത്തിറക്കിയ കുറിപ്പില്‍ നിര്‍ദ്ദേശിച്ചു. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്ന വിദ്യാര്‍ഥികള്‍ സഹായത്തിനായി മുന്നോട്ട് വരണമെന്നും വാര്‍ത്താക്കുറിപ്പില്‍ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)
കഴിഞ്ഞ ദിവസമാണ് കൂടിയ അളവില്‍ അനസ്‌തേഷ്യ കുത്തിവെച്ച് മരിച്ച നിലയില്‍ ഫ് ളാറ്റില്‍ ഡോ ഷഹാനയെ കണ്ടെത്തുന്നത്. സ്ത്രീധനത്തെ ചൊല്ലി സുഹൃത്തുമായി നടത്താനിരുന്ന വിവാഹം മുടങ്ങിയതാണ് മരണത്തിന് കാരണമെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.
അതിനിടെ, ഡോ.റുവൈസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആക്രണം ശക്തമാണ്.
2023 December 6KeralaShahanaDeathtitle_en: shahana’s deathrelated for body: മുസ്ലിം വേദി; സിദ്ധരാമയ്യക്കെതിരെ പുതിയ ആരോപണവുമായി ബി.ജെ.പിVIDEO സൗദിയില്‍ ടാക്‌സി വിളിക്കുംമുമ്പ് അറിയേണ്ട കാര്യങ്ങള്‍സംശയത്തിന്റെ പേരില്‍ സുഹൃത്തിന്റെ ഫോണ്‍ കൈക്കലാക്കി ഫോര്‍മാറ്റ് ചെയ്തു; സൗദിയിൽ മലയാളി ജയിലില്‍