മുംബൈ : ബോളിവുഡിന്റെ താരരാജാവ് ഷാരൂഖ് ഖാനും ഒടുവില്‍ ഇവി യുഗത്തിലേക്ക് ചുവട് വച്ചിരിക്കുകയാണ്. കിംഗ് ഖാന്റെ ഗ്യാരേജിലേക്ക് ആദ്യ ഇലക്ട്രോണിക് കാര്‍ എത്തി. താരം ആദ്യമായി സ്വന്തമാക്കുന്ന ഇലക്ട്രോണിക് കാര്‍ ഹ്യുണ്ടായ് അയോണിക് 5 ആണ്. ദക്ഷിണകൊറിയന്‍ കമ്പനിയായ ഹ്യുണ്ടായുടെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് ഷാരൂഖ് ഖാന്‍ .
ഹ്യുണ്ടായ് തനിക്കൊരു കുടുംബം പോലെയാണെന്നും 25 വര്‍ഷമായി ഈ കമ്പനിയുടെ ബ്രാന്‍ഡ് അംബാസിഡറായി പ്രവര്‍ത്തിക്കുന്നു എന്നും ഷാരൂഖ് ഖാന്‍ വ്യക്തമാക്കി. ഇന്ത്യക്കാര്‍ക്ക് ഏറ്റവും പ്രിയപ്പെട്ടതും വിശ്വസനീയവുമായ ഒരു കാര്‍ ബ്രാന്‍ഡ് ആണ് ഹ്യുണ്ടായ് എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇന്ത്യന്‍ വിപണിയിലെ ഇലക്ട്രോണിക് വാഹനങ്ങളുടെ തരംഗത്തില്‍ ചുവട് ഉറപ്പിക്കാന്‍ ഒരുങ്ങുകയാണ് ഹ്യുണ്ടായ്. നിരവധി സവിശേഷതകളോട് കൂടി പുറത്തിറക്കിയിട്ടുള്ള ഹ്യുണ്ടായ് അയോണിക് 5 ന് നിലവില്‍ 46 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.
ഹ്യുണ്ടായ് അയോണിക് 5-ല്‍ 72.6 kWh ബാറ്ററി ആണുള്ളത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ (ARAI) 631 കിലോമീറ്റര്‍ റേഞ്ച് നല്‍കുന്നതാണ് ഇതിന്റെ സവിശേഷത. 214 എച്ച്പി പരമാവധി പവറും 350 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന ഒരൊറ്റ പിന്നില്‍ ഘടിപ്പിച്ച ഇലക്ട്രിക് മോട്ടോര്‍ ആണ് അയോണിക് 5 ന്റെ മറ്റൊരു സവിശേഷത. 150 kW DC ഫാസ്റ്റ് ചാര്‍ജറിന് 21 മിനിറ്റിനുള്ളില്‍ ബാറ്ററി 80 ശതമാനം വരെ വര്‍ദ്ധിപ്പിക്കാന്‍ കഴിയും. സാധാരണ ഇലക്ട്രോണിക് കാറുകള്‍ക്ക് ലഭിക്കുന്ന 50 kW ചാര്‍ജറിന് ഇത്രയും ചാര്‍ജ് നല്‍കാന്‍ ഒരു മണിക്കൂര്‍ എടുക്കുന്നതാണ്.
 

By admin

Leave a Reply

Your email address will not be published. Required fields are marked *