കോഴിക്കോട്: തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ആധുനിക അറവ് ശാലകൾ സ്ഥാപിക്കണമെന്ന ആവശ്യത്തോട് സർക്കാർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്ന് സ്വതന്ത്ര മീറ്റ് വർക്കേഴ്സ് യൂണിയൻ (എസ് ടി യു) സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
മാംസം പാക്കറ്റുകളാക്കി ഗുണമേന്മയോ അറവു ചെയ്യുന്ന രീതിയോ,സ്ഥലമോ ഒന്നും മനസ്സിലാകാതെ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ കുത്തക കമ്പനികൾക്ക് അവസരം ഒരുക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങൾക്കും ഈ മേഖലെ ആശ്രയിച്ച് കഴിയുന്ന തൊഴിലാളികൾക്കും ഭീഷണിയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
മീറ്റ് മേഖലയിലെ ഉൾപ്പെടെ കേരളത്തിലെ വിവിധ മേഖലകളിലെ തൊഴിലാളി പ്രശ്നങ്ങളും ആവശ്യങ്ങളും ഉന്നയിച്ചും ദുർഭരണത്തിനെതിരെയും ജനുവരി 10,11,12 തിയതികളിൽ സ്വതന്ത്ര തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി സെക്രട്ടറിയേറ്റിന് നടത്തുന്ന തൃദിന സമര സംഗമം വിജയിപ്പിക്കാൻ യോഗം തീരുമാനിച്ചു .
യോഗം എസ് ടി യു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ.കെ.സി ബഷീർ ഉത്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡന്റ് പി ബാപ്പുട്ടി തിരൂർക്കാട് ആദ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി പി അബ്ദുൽ റഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു.
ശംസാദ് തൃശൂർ, എം കെ സാജിർ ചാലാട്,കുഞ്ഞു മുഹമ്മദ് മച്ചിങ്ങൽ,എം പി മിർഷാദ് ഇടിയങ്ങര, അസീസ് ബത്തേരി, ഷംസാദ് മുള്ളമ്പാറ,സി.മുഹമ്മദ് കുട്ടി,എം.ബഷീർ പ്രസംഗിച്ചു.