കോട്ടയം: ദേശീയതലത്തിൽ കോളജുകൾക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന ഗ്രേഡ് ആയ എ++ നേടിയതിൻ്റെ വിജയാഘോഷം വ്യാഴാഴ്ച രാവിലെ 10.00 ന് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ പാലാ രൂപത ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും.
കോളേജ് മാനേജർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപറമ്പിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൂഞ്ഞാർ എം.എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. മുൻ എംഎൽഎമാരയ പി. സി. ജോർജ്, പ്രൊഫ. വി.ജെ. ജോസഫ്, ഈരാറ്റുപേട്ട നഗരസഭാധ്യക്ഷ സുഹറ അബ്ദുൾ ഖാദർ, മുൻ പ്രിൻസിപ്പൽമാരായ ഡോ. എം.വി. ജോർജുകുട്ടി, ഡോ. റെജി വർഗീസ് മേക്കാടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിക്കും. പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, വൈസ് പ്രിൻസിപ്പലും ഐ.ക്യു.എ.സി. കോർഡിനേറ്ററുമായ ഡോ. ജിലു ആനി ജോൺ, റവ. ഡോ. ജോയൽ പണ്ടാരപറമ്പിൽ എന്നിവർ ചടങ്ങിൽ സംസാരിക്കും.
നാഷണൽ അസ്സെസ്സ്മെൻ്റ് ആൻഡ് അക്രെഡിറ്റേഷൻ കൗൺസിലിൻ്റെ ഏറ്റവും പുതിയ മാനദണ്ഡ പ്രകാരം എ++ നേടിയ കേരളത്തിലെ ഏക കോളേജ് ആണ് അരുവിത്തുറ സെൻ്റ് ജോർജസ്. 07 വർഷത്തേക്കാണ് ഈ അക്രെഡിറ്റേഷൻ നൽകിയിരിക്കുന്നത്.