കാഞ്ഞങ്ങാട്: രാത്രി വീടിന്റെ കോളിങ് ബെല്ലടി ശബ്ദംകേട്ട് പുറത്തേക്ക് വന്ന യുവതിയുടെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് സ്വര്‍ണമാല കവര്‍ന്നതായി പരാതി. ബല്ല കടപ്പുറം എം.എസ്. മന്‍സിലില്‍ അബ്ദുള്‍ ഖാദറിന്റെ ഭാര്യ എം.എസ്. മൈമൂന(40)യുടെ മാലയാണ് മോഷ്ടിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഏഴിനാണ് സംഭവം. കോളിങ് ബെല്ലടിച്ച് മൈമുനയെ വീടിന് പുറത്തേക്ക് വരുത്തുകയായിരുന്നു. വാതില്‍ തുറന്നയുടന്‍ പുറത്ത് നിന്ന ആക്രമി മുഖത്തേക്ക് മുളക്‌പൊടി വാരിയെറിഞ്ഞു. ഇതിനിടെ മൈമുനുടെ കഴുത്തില്‍ കിടന്ന നാലു പവന്‍ സ്വര്‍ണമാല ആക്രമി പറിച്ചെടുക്കുകയയിരുന്നു. ഭയന്ന് നിലവിളിച്ച യുവതി വീടിനകത്ത് ഓടിക്കയറി വാതിലടയ്ക്കുകയായിരുന്നു.
സ്വര്‍ണാഭരണത്തിന്റെ അരപവനോളം വരുന്ന ഭാഗം മാത്രമേ മോഷ്ടാവിന് ലഭിച്ചിട്ടുള്ളൂ. കവര്‍ച്ചക്കാരന്‍ ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമല്ലായിരുന്നു. വിവരമറിഞ്ഞ് നാട്ടുകാര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. അന്വേഷണം നടത്തി കേസെടുത്തു.
പ്രദേശങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സി.സി.ടിവി ക്യാമറകള്‍ ഉള്‍പ്പെടെ പരിശോധിച്ച് കവര്‍ച്ചക്കാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. കവര്‍ച്ചക്കാരന്‍ മോട്ടോര്‍ ബൈക്കില്‍ എത്തിയെന്നാണ് കരുതുന്നത്. ഒന്നില്‍ക്കൂടുതല്‍ പേരുള്ളതായാണ് സംശയം.