ഭോപ്പാല്‍: മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് കമൽനാഥ് ഒഴിഞ്ഞേക്കും. തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ഹൈക്കമാൻഡ് രാജി ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുമായി കമൽനാഥ് കൂടിക്കാഴ്ച നടത്തും.
കമൽനാഥ് പാർട്ടി നേതാക്കളെയും പ്രവർത്തകരെയും കാണാത്തതിൽ കോൺഗ്രസ് നേതൃത്വം അസ്വസ്ഥരാണെന്നും പിടിഐ റിപ്പോർട്ടിൽ പറയുന്നു.സീറ്റ് വിഭജനത്തെച്ചൊല്ലി സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്, ജെഡിയു മേധാവി നിതീഷ് കുമാർ എന്നിവരുൾപ്പെടെ ഇന്‍ഡ്യ മുന്നണിയിലെ പല നേതാക്കൾക്കെതിരെയും കമല്‍നാഥ് നടത്തിയ പരാമർശങ്ങളിൽ പാർട്ടി നേതൃത്വം അസ്വസ്ഥരാണെന്നുമാണ് റിപ്പോര്‍ട്ട്.