മകൻ സായിയുടെ പിറന്നാൾ ആഘോഷമാക്കി നവ്യ നായരും കുടുംബവും. കൊച്ചിയിലെ സ്വകാര്യ റിസോർട്ടിൽ നടന്ന പിറന്നാൾ ആഘോഷത്തിൽ നവ്യയുടെ കുടുംബാംഗങ്ങളും സായിയുടെ അടുത്ത സുഹൃത്തുക്കളും പങ്കെടുത്തു. പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയുമെല്ലാം നവ്യ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.സായിക്ക് ഇഷ്ടപ്പെട്ട ഫുട്ബോൾ തീമിലാണ് ഇത്തവണയും പിറന്നാൾ കേക്ക് ഒരുക്കിയത്. മെസിയാണ് സായിയുടെ ഇഷ്ട ഫുട്ബോൾ താരം. സായിയുടെ ഡ്രസ്സിന് മാച്ചാകുന്ന രീതിയിൽ ആയിരുന്നു സന്തോഷിന്റെയും നവ്യയുടെയും വേഷം.
‘‘എല്ലാവരും വിചാരിക്കും സായ് ഒരു കുസൃതിക്കുട്ടിയായിരുന്നുവെന്ന്. അവനൊരു പാവം കുട്ടിയാണ്. കുരുത്തക്കേടുകളാണെങ്കിലും ഒരു സ്ഥലത്തുനിന്ന് അടങ്ങി ഒതുങ്ങിയെ ചെയ്യൂ. ഞാൻ തോളത്തു തട്ടി ഉറക്കിയിരുന്ന ചെക്കൻ ഇപ്പോൾ എന്നെ തോളത്തു തട്ടി ഉറക്കുന്ന അത്രയും വളർന്നു, അതിശയം തോന്നുന്നു. അവനൊരു ടീനേജർ ആകുകയാണ്. സഹതാപം നിറഞ്ഞ മനുഷ്യനായി വളരണം. ഒരാളുടെ വിഷമം കണ്ടാൽ മനസ്സിലാക്കാനും അവനാൽ കഴിയുന്ന സഹായം അവർക്ക് ചെയ്യുവാനും തോന്നണം. ഇതാണ് ഈ പിറന്നാളിന് എനിക്ക് അവനോടു പറയുവാനുള്ളത്.’’–നവ്യ നായർ വിഡിയോയിൽ പറയുന്നു.
 വി.കെ. പ്രകാശ് സംവിധാനം ചെയ്ത ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെ നവ്യ നായർ അഭിനയ രംഗത്ത് തിരിച്ചെത്തിയിരുന്നു. അനീഷ് ഉപാസന സംവിധാനം ചെയ്ത ‘ജാനകി ജാനെ’യാണ് നവ്യുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്ത ചിത്രം. റിയാലിറ്റി ഷോകളിലൂടെ മിനി സ്ക്രീനിലും സജീവമാണ് നടി.

By admin

Leave a Reply

Your email address will not be published. Required fields are marked *