പാലക്കാട്: പാലക്കാട് ഗവ. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലടി. പ്ലസ് വണ്‍ -പ്ലസ്ടു വിദ്യാര്‍ത്ഥികളാണ് ഏറ്റുമുട്ടിയത്. പ്ലസ് വണ്‍ ക്ലാസിന്റെ വരാന്തയിലൂടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടന്നു എന്നതാണ് അടിയുണ്ടാക്കിയതിന്റെ പ്രധാന കാരണം. നാലു വിദ്യാര്‍ത്ഥികള്‍ക്കും ഇവരെ പിടിച്ചുമാറ്റാന്‍ വന്ന അധ്യാപകനും പരിക്കേറ്റു. മുമ്പും വിദ്യാത്ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു.
പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ 14 വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. സ്കൂളില്‍ അടിയന്തര പി.ടി.എ. യോഗം ചേര്‍ന്നു. നവംബര്‍ 25ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളും പ്ലസ്ടു വിദ്യാര്‍ത്ഥികളും തമ്മില്‍ സ്കൂളിന് പുറത്ത് സംഘര്‍ഷമുണ്ടായിരുന്നു.
അന്നും സമാന സംഭവമായിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് രാവിലെ വീണ്ടും സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പ്ലസ് വണ്‍ ക്ലാസിന്റെ വരാന്തയിലൂടെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ നടന്നുവെന്നതിന്റെ പേരിലാണ് ഇന്ന് സംഘര്‍ഷമുണ്ടായത്.