വാഷിങ്ടണ്‍: പോലീസ് പരിശോധനയ്ക്കായി വീട്ടിലെത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ പ്രതിയുടെ വെടിവയ്പ്പ്. തുടര്‍ന്ന് വന്‍ സ്ഫോടനമുണ്ടാകുകയും വീട് പൂര്‍ണമായും തകരുകയും ചെയ്തു. അമേരിക്കയിലെ വിര്‍ജീനിയ സ്റ്റേറ്റിലെ ബ്ലൂമോണ്ടിലാണ് സംഭവം. സ്ഫോടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
പരിശോധന നടത്താനെത്തിയ പോലീസ് സംഘം അകത്തേക്ക് കടക്കാന്‍ ശ്രമിച്ചതോടെ പോലീസുകാരെ തടയാന്‍ വീട്ടിനുള്ളില്‍നിന്ന് അക്രമി വെടിയുതിര്‍ത്തത്. തുടര്‍ന്നാണ് വീടിനകത്ത് സ്ഫോടനം നടന്നത്.
പോലീസുകാര്‍ വീടിനുസമീപം നില്ക്കുന്നതും പെട്ടെന്ന് ഉഗ്രശബ്ദത്തോടെയുള്ള സ്ഫോടനത്തില്‍ കെട്ടിടം നിലംപൊത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ പുക കിലോമീറ്ററുകള്‍ക്കപ്പുറം എത്തിയതായി അമേരിക്കയിലെ പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. സമീപവാസികളെ വീടുകളില്‍നിന്ന് പോലീസ് ഒഴിപ്പിച്ചു.