സൂറത്ത്: ദിവസങ്ങളോളം ഭക്ഷണം കഴിക്കാതെ കിടന്ന് മരിച്ച യാചകന്റെ കാറിലുണ്ടായിരുന്നത് ലക്ഷങ്ങള്‍. ഗുജറാത്തിലെ സൂറത്തിലാണ് ദാരുണ സംഭവം. എന്നാല്‍, ഇദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ല. അമ്പതിനോടടുത്ത് പ്രായം തോന്നിക്കും.
ഗുജറാത്തി ഭാഷയിലാണ് തങ്ങളോട് സംസാരിച്ചതെന്നും ഇദ്ദേഹത്തിന്റെ പേരോ മറ്റു വിവരങ്ങളോ ലഭ്യമല്ലെന്നും പോലീസ് പറഞ്ഞു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിക്കുകയായിരുന്നു.  ദിവസങ്ങളായി ഒരു യാചകന്‍ റോഡരികില്‍ കിടക്കുന്നതായി സൂറത്തിലെ ഗാന്ധി ലൈബ്രറിക്കടുത്തുള്ള കടയുടമയാണ് പോലീസിനെ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പോലീസിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
ആശുപത്രിയില്‍ വച്ചാണ് 1.14 ലക്ഷത്തോളം രൂപ പോലീസ് കണ്ടെത്തിയത്. 500 രൂപയുടെ 38 നോട്ടുകള്‍, 200 രൂപയുടെ 83 നോട്ടുകള്‍, 100 രൂപയുടെ 537 നോട്ടുകളും 10 രൂപ, 20 രൂപ നോട്ടുകളുമാണ് ലഭിച്ചത്. പണം ചെറിയ പ്ലാസ്റ്റിക് കവറുകളിലാക്കി ധരിച്ചിരുന്ന സ്വെറ്ററിന്റെയും പാന്റിന്റെയും പോക്കറ്റില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ആശുപത്രിയിലെത്തിച്ചപ്പോള്‍ ചായ വാങ്ങിത്തരാമോയെന്ന് ജീവനക്കാരോട് ചോദിച്ചതായി പരിശോധിച്ച ഡോക്ടര്‍ പറയുന്നു. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാത്തതിനെത്തുടര്‍ന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞു. ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂറിനുള്ളില്‍ മരിച്ചു. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *