ബെയ്ജിങ്: അഫ്ഗാനിസ്താനിൽ താലിബാൻ ഭരണകൂടത്തിന് ചൈനയുടെ ഔദ്യോഗിക അംഗീകാരം. താലിബാൻ നിയമിത പ്രതിനിധിക്ക് നയതന്ത്ര പദവി നൽകുന്ന ആദ്യ രാജ്യമാണ് ചൈന.
അയൽരാജ്യ​മെന്ന നിലക്ക് അഫ്ഗാനിസ്താനെ അന്താരാഷ്ട്ര സമൂഹത്തിൽനിന്ന് മാറ്റിനിർത്താനാകില്ലെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വാങ് വെൻബിൻ പറഞ്ഞു. ബെയ്ജിങ്ങിലെ ചൈനീസ് പ്രതിനിധി ബിലാൽ കരീമിക്ക് അംബാസഡർ പദവിയും നൽകിയിട്ടുണ്ട്.
​പാകിസ്താൻ, റഷ്യ എന്നിവിടങ്ങളിലും അഫ്ഗാൻ എംബസി പ്രവർത്തിക്കുന്നുണ്ട്. മറ്റൊരു രാജ്യവും ഔദ്യോഗികമായി താലിബാൻ ഭരണത്തെ അംഗീകരിച്ചിട്ടില്ല.

By admin

Leave a Reply

Your email address will not be published. Required fields are marked *