ഡല്‍ഹി: രൂപയുടെ മൂല്യത്തില്‍ റെക്കോര്‍ഡ് തകര്‍ച്ച. ഡോളറിനെതിരെ രൂപയുടെ മൂല്യം 83.41 നിലവാരത്തിലേക്കാണ് താഴ്ന്നത്.
ഇറക്കുമതിക്കാര്‍ക്കിടയില്‍ ഡിമാന്റ് കൂടിയതാണ് ഓഹരി വിപണി എക്കാലത്തെയും ഉയരത്തില്‍ ക്ലോസ് ചെയ്തിട്ടും മൂല്യമിടിയാന്‍ കാരണം. കഴിഞ്ഞ ദിവസം 83.38 നിലവാരത്തിലായിരുന്നു ക്ലോസ് ചെയ്തത്.
യുഎസിലെ സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ വരാനിരിക്കെ ഡോളറിന്റെ മൂല്യത്തില്‍ മാറ്റം പ്രതീക്ഷിക്കാം.
അതേസമയം രാജ്യത്ത് റിസര്‍വ് ബാങ്കിന്റെ വായ്പാനയ തീരുമാനവും നിര്‍ണായകമാകും. നിരക്കില്‍ മാറ്റം വരുത്തിയേക്കില്ലെന്നാണ് സൂചന. എന്നാല്‍ രൂപയുടെ മൂല്യത്തെ ബാധിക്കുന്ന സാഹചര്യവും പ്രതീക്ഷിക്കുന്നുണ്ട്.