ആലപ്പുഴ : ചെങ്ങന്നൂരിൽ 68 കാരനായ ഭർത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു. ചെങ്ങന്നൂർ പിരളശ്ശേരി അജയ് ഭവനിൽ രാധ ആണ് കൊല്ലപ്പെട്ടത്. 62 വയസ്സായിരുന്നു. രാധയുടെ ഭർത്താവ് ശിവൻകുട്ടി 11 തവണയാണ് ഇവരെ കുത്തിയത്.
അടുക്കളയിൽ ഉപയോഗിക്കുന്ന കറിക്കത്തി കൊണ്ടാണ് ശിവൻകുട്ടി ഭാര്യയെ 11 തവണ കുത്തിയത്. ഇയാളെ ചെങ്ങന്നൂർ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ചൊവ്വാഴ്ച വൈകിട്ട് നാലുമണിയോടെ ആയിരുന്നു സംഭവം നടന്നത്.
കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം. രാധയുടെ മൃതദേഹം പോലീസ് ചെങ്ങന്നൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.