കണ്ണൂര്‍: സിറ്റി തയ്യിലില്‍ ക്ഷേത്ര ഭണ്ഡാരം തകര്‍ത്ത് പണം കവര്‍ന്ന കേസില്‍ മൂന്നുപേര്‍ പിടിയില്‍. പള്ളിക്കുന്ന് സ്വദേശി നിഷില്‍, കക്കാട് സ്വദേശി ആസിഫ് സഹീര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒരാളെ മലപ്പുറത്ത് വച്ചും മറ്റൊരാളെ കണ്ണൂരില്‍ നിന്നുമാണ് പിടികൂടിയത്.
നവംബര്‍ 27ന് പുലര്‍ച്ചെ തയ്യില്‍ശ്രീകുറുമ്പ ഭഗവതി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ക്ഷേത്രത്തിലെത്തിയ ജീവനക്കാരന്‍ മോഷ്ടാക്കളെ കണ്ടെങ്കിലും ഇവര്‍ സ്‌കൂട്ടറില്‍ രക്ഷപ്പെടുകയായിരുന്നു.