തച്ചമ്പാറ : കെ എസ് ടി എ 33-ാം പാലക്കാട് ജില്ലാ സമ്മേളനം ഡിസം:16,17 തീയ്യതികളിൽ തച്ചമ്പാറ വെച്ച് നടക്കുന്നു. സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് ജില്ലാ പ്രസിഡന്റ് ടി.ജയപ്രകാശ് അധ്യക്ഷത വഹിച്ച യോഗത്തിൽ സി.പി.ഐ (എം) മണ്ണാർക്കാട് ഏരിയാ സെക്രട്ടറി യു.ടി.രാമകൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
സമ്മേളന ലോഗോ കെ എസ്. ടി എ സംസ്ഥാന വൈ.പ്രസിഡന്റ് എം.എ.അരുൺ കുമാർ മാസ്റ്റർ പ്രകാശനം ചെയ്തു. കെ.പ്രഭാകരൻ മാസ്റ്റർ,എം.ആർ.മഹേഷ് കുമാർ, പി.എം. മധു ,ജി.എൻ ഹരിദാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എ.ആർ രവിശങ്കർ സ്വാഗതവും, സബ് ജില്ലാ സെക്രട്ടറി കെ.കെ.മണികണ്ഠൻ നന്ദിയും പറഞ്ഞു.