കൊച്ചി; കൊച്ചിയിലെ ഫ്‌ളാറ്റിൽ ഒന്നര വയസു പ്രായമുള്ള കുഞ്ഞിനെ കൊല്ലപ്പെടുത്തിയത് മാതാവിന്റെ സുഹൃത്ത്. പ്രതി ഷാനിസ് കുറ്റം സമ്മതിച്ചു. കുട്ടിയുടെ തല സ്വന്തം മുട്ടിൽ ഇടിച്ചാണ് കൊല്ലപ്പെടുത്തിയത്.
കുട്ടിയുടെ മാതാവും ഷാനിസും തമ്മിൽ അടുപ്പത്തിലായിരുന്നു. കുഞ്ഞ് മറ്റൊരാളുടേതായതാണ് കൊലപാതകത്തിന് കാരണം. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും. 
ഇന്നലെയാണ് എളമക്കരയിൽ ഒന്നരവയസുകാരൻ കൊല്ലപ്പെടുന്നത്. ഒന്നാം തിയതിയാണ് ഷാനിസും അശ്വതിയും കറുകപ്പള്ളിയിലെ ഫ്‌ളാറ്റിൽ മുറിയെടുത്തത്. ഞായറാഴ്ചയോടെയാണ് കുഞ്ഞിനെ അബോധാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
മുലപ്പാൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു ആശുപത്രിയിലെത്തിച്ചത്. പിന്നീട് കുഞ്ഞിനെ ന്യൂബോർൺ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ കുഞ്ഞ് മരണപ്പെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിലാണ് കുഞ്ഞിന്റെ മരണകാരണം തലയ്‌ക്കേറ്റ ഗുരുതര പരുക്കാണെന്ന് അറിയുന്നത്.
തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ഷാനിസ് കുറ്റം സമ്മതിച്ചത്. ഒന്നര വർഷമായി ഷാനിസും അശ്വതിയും തമ്മിൽ അടുപ്പത്തിലായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഇരുവരും പ്രണയത്തിലാകുന്നതെന്ന് പൊലീസ് പറയുന്നു. കുഞ്ഞിന്റെ അമ്മ അശ്വതിക്ക് കൊലപാതകത്തിൽ പങ്കില്ലെന്നാണ് അമ്മ പൊലീസിന് നൽകിയ മൊഴി.

By admin

Leave a Reply

Your email address will not be published. Required fields are marked *