കൊച്ചി: നവകേരള സദസിൽ പങ്കെടുത്തതിന്റെ പേരിൽ എ.വി.ഗോപിനാഥിനെ പുറത്താക്കിയ നടപടി കോൺഗ്രസിന്റെ സങ്കുചിത കാഴ്ചപ്പാടിന്റെ ഉദാഹരണമെന്ന് മന്ത്രി പി.രാജീവ്. എ.വി ഗോപിനാഥിനെതിരായ നടപടി കോൺഗ്രസിന്റെ ആഭ്യന്തര വിഷയമാണെന്നും രാജീവ് വ്യക്തമാക്കി.
‘യുഡിഎഫ് കൂടുതൽ കൂടുതൽ അവരിലേക്ക് ചുരുങ്ങുകയാണ്. യുഡിഎഫിന് സ്വന്തം നിലപാട് ഒപ്പമുള്ളവരെ പോലും ബോധ്യപ്പെടുത്താനാകുന്നില്ല. ഒരു സെമിനാറിൽ പങ്കെടുത്തതിനാണ് നേരത്തെ കെ.വി.തോമസിനെതിരെ നടപടിയെടുത്തത്. സർക്കാർ പരിപാടിയിലാണ് ഗോപിനാഥ് പങ്കെടുത്തത്. സർക്കാർ എല്ലാവരുടേതുമാണ്’ – പി.രാജീവ് പറയുന്നു.
നവകേരള സദസ്സിൽ പങ്കെടുത്തതിന് മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥിനെതിരെ നടപടിയുണ്ടാകുന്നത് ഇന്നലെയാണ്. ഗോപിനാഥിനെ പാർട്ടിയിൽ നിന്ന് സസ്പൻഡ് ചെയ്തതായി കെപിസിസി ജനറൽ സെക്രട്ടറി കെ സുധാകരനാണ് അറിയിച്ചത്.
സിപിഐഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിനൊപ്പമാണ് എവി ഗോപിനാഥ് നവകേരള സദസ്സിൽ എത്തിയത്.