ഇസ്രയേൽ സർക്കാരിനെതിരേ ഉയരുന്ന യഹൂദപ്രതിഷേധം ..
“It’s so important right now to use our voices as Jewish Americans to say we oppose this, we do not stand for genocide,”
“This is not part of our religion, it’s not part of our cultural identity. We want to use every tool that we have to make that clear.”
” Jewish Voice for Peace” സമാധാനത്തിനുംവേണ്ടിയുള്ള യഹൂദ ശബ്ദം എന്ന പേരിൽ അമേരിക്കയിലെ ചിക്കാഗോ, വാഷിംഗ്ട ൺ,ന്യൂ യോർക്ക് നഗരങ്ങളിൽ, ഗാസയിലെ ഇസ്രായേൽ ബോം ബിംഗും അതിക്രമങ്ങളും അവസാനിപ്പിക്കുക എന്നാവശ്യപ്പെ ട്ടുകൊണ്ട് യഹൂദവിഭാഗം നടത്തുന്ന തുടർച്ചയായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്നത് 20 കാരിയായ Laura Kraftowitz എന്ന യുവതിയാണ് ഇപ്പോൾ വാർത്തകളിലെ താരം ( അവസാനചിത്രം )
Laura Kraftowitz യുടെ വാക്കുകളാണ് മുകളിൽ നിൽകിയിരിക്കുന്നത്. ” ഞങ്ങൾ ഈ കൂട്ടക്കുരുതിയെ എതിർക്കുന്നു. ഞങ്ങളുടെ മതപരവും സാംസ്കാരികപരവുമായ ചട്ടവട്ടങ്ങൾക്ക് എതിരാണിതെന്ന് ഞങ്ങൾ വ്യക്തമാക്കാനാഗ്രഹിക്കുന്നു.”
” യഹൂദരും പലസ്തീൻ മുസ്ലീങ്ങളും സാഹോദര്യത്തോടെ കഴിയേണ്ട മണ്ണിൽ ഇപ്പോൾ ചോരപ്പുഴയാണ് ഒഴുകു ന്നത്. ഇസ്രായേൽ സർക്കാർ ഈ ആക്രമണങ്ങൾ അവസാനിപ്പിച്ച് സമാധാനപാത സ്വീകരിക്കണം.നമ്മൾ യഹൂദർ ആക്രമണകാരി കളാകരുത് .അത്തരമൊരു രീതി മതപരമായിപ്പോലും നമ്മെ നയിക്കുന്നില്ല.” Laura Kraftowitz പറയുന്നു.
ഈ പ്രക്ഷോഭങ്ങളുടെ പേരിൽ പലതവണ Laura Kraftowitz യും കൂട്ടരും അമേരിക്കയിൽ അറസ്റ്റ് വരിച്ചിട്ടു ണ്ട്.അമേരിക്കയിലെ ഇസ്രായേൽ എംബസിയിൽ പ്രവേശിക്കുന്നതിൽ നിന്നും ഇവർക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.
കാണുക 10 ചിത്രങ്ങൾ