തൃശൂര്‍: കേന്ദ്ര സര്‍ക്കാരിനെതിരായ ടി എന്‍ പ്രതാപന്റെ അടിയന്തിര പ്രമേയം നല്ല നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവരെയുള്ള തെറ്റ് തിരുത്താന്‍ കോണ്‍ഗ്രസ് തീരുമാനിച്ചാല്‍ അത് സ്വഗതാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവകേരള സദസിനോട് അനുബന്ധിച്ച് തൃശൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളത്തോടുള്ള കേന്ദ്ര അവഗണനയെ പിന്തുണക്കുന്ന സമീപനമാണ് കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം പി മാര്‍ ഇതുവരെ സ്വീകരിച്ചു പോന്നത്. പ്രതാപന്റേത് നല്ല നീക്കമാണെന്നും അദ്ദേഹം പ്രതികരിച്ചു. വയനാട്ടില്‍ ഇടതുമുന്നണിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകും.
ഇടതുമുന്നണിക്കെതിരെയാണോ ബിജെപിക്ക് എതിരെയാണോ രാഹുല്‍ ഗാന്ധി മത്സരിക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് കോണ്‍ഗ്രസാണെന്നും മുഖ്യമന്ത്രി പറഞ്ഞു.