കോഴിക്കോട്: അതിര്‍ത്തി തര്‍ക്കത്തിനിടെ അച്ചനും മകനും വെട്ടേറ്റു. മൈക്കാട് സ്വദേശി അശോക് കുമാര്‍, മകന്‍ ശരത് എന്നിവര്‍ക്കാണ് വെട്ടേറ്റത്. കോഴിക്കോട് കോടഞ്ചേരിയിലാണ് സംഭവം.
അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് അശോകും അയല്‍വാസി ബൈജുവും തമ്മില്‍ മുമ്പ് തര്‍ക്കമുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് ഇന്നും ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് വാക്കു തര്‍ക്കത്തിനിടെ ബൈജു വാക്കത്തി എടുത്തുകൊണ്ട് വന്ന് ഇരുരെയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ബൈജു രക്ഷപ്പെട്ടു. ഇയാള്‍ക്കുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.