തലവടി ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡിൽ മൂലേപ്പറമ്പ് വീട്ടിൽ ആദിയുടെയും,ആദിലിന്റെയും സ്‌മരണ പുതുക്കി യോഗം ചേർന്നു.ഇവർ പഠിച്ചിരുന്ന തലവടി 52-ാം നമ്പർ അങ്കണവാടിയുടെ നേതൃത്വത്തിൽ ആയിരുന്നു യോഗം.
അംഗനവാടിക്കുള്ളിൽ സ്ഥാപിച്ച ചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി,ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗായത്രി ബി. നായർ, വൈസ് പ്രസിഡന്റ് ജോജി എബ്രഹാം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജോജി ജെ.വൈലപ്പള്ളി,ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, വാർഡ് അംഗം സുജ സ്റ്റീഫൻ ,ഐ.സി.ഡി.എസ് സൂപ്പർവൈസർ രജിത ആർ.കുമാർ,മോണിറ്ററിങ് കമ്മറ്റി അംഗങ്ങൾ രക്ഷകർത്താക്കൾ,പ്രദേശവാസികൾ എന്നിവർ പുഷ്‌പാർച്ചന നടത്തി.
കഴിഞ്ഞ വ്യാഴാഴ്ച വരെ ആദിയും അതുലും ഓടി കളിച്ച് കുസ്യതി കാണിച്ച് കളിചിരികള്‍ മുഴങ്ങിയ അംഗനവാടിയിൽ ഇന്ന് തേങ്ങലും നെടുവീര്‍പ്പുകളും ആണ് ഉയര്‍ന്നത്.ഇനി ആതുലും ആദിയും തങ്ങള്‍ക്കൊപ്പം ഇല്ലെന്ന് ഉൾക്കൊള്ളാൻ ആകുന്നില്ലെന്ന് അംഗനവാടി ടീച്ചർ അനിത പറഞ്ഞപ്പോൾ ചിലർ വാവിട്ട് കരഞ്ഞു.
രോഗവും സാമ്പത്തിക പരാധീനതയും തളര്‍ത്തിയതോടെ ജീവനൊടുക്കിയ തലവടി ഗ്രാമപഞ്ചായത്ത് ഒന്‍പതാം വാര്‍ഡില്‍ ചക്കുളം മൂലേപ്പറമ്പ് വീട്ടില്‍ സുനു (36), ഭാര്യ സൗമ്യ(31) എന്നിവരുടെ മൂന്ന് വയസ്സുളള ഇരട്ടകുട്ടികളാണ് ആദി, ആതില്‍. വിവാഹശേഷം ആറ് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച മക്കളായിരുന്നു ആദിയും അതുലും.