കൊച്ചി: യുവാക്കളുടെ തൊഴില്‍ അന്വേഷണത്തെ കൂടുതല്‍ മെച്ചപ്പെടുത്തും വിധം നൗക്രി ഗ്രൂപ്പിന്‍റെ ഭാഗമായ മുന്‍നിര ബ്ലൂകോളര്‍ റിക്രൂട്ട്മെന്‍റ് സംവിധാനമായ ജോബ് ഹേയും മുന്‍നിര ടെലികോം സേവന ദാതാവായ വിയും സഹകരിക്കും.  വി ആപ്പിലുള്ള വി ജോബ്സ് & എജ്യൂക്കേഷനുമായി ജോബ് ഹേ സംയോജിപ്പിച്ചാവും ഇത്. യുവാക്കള്‍ക്ക് ഗുണമേന്‍മയുള്ള കൂടുതല്‍ തൊഴിലവസരങ്ങള്‍ ഇതിലൂടെ ലഭ്യമാകും.
ഡല്‍ഹിയും ബെംഗളൂരുവും കൊച്ചിയും, മുംബൈയും ചെന്നൈയും അടക്കമുള്ള മുന്‍ നിര നഗരങ്ങളിലായി ലക്ഷക്കണക്കിനു തൊഴിലവസരങ്ങളാണ് ജോബ് ഹേ ഇപ്പോള്‍ ലിസ്റ്റു ചെയ്തിട്ടുള്ളത്. 50ല്‍ ഏറെ നഗരങ്ങളിലായി 45-ല്‍ ഏറെ വിപുലമായ വിഭാഗങ്ങളിലെ പ്രാദേശിക ജോലികളാണ് ജോബ് ഹേ ലഭ്യമാക്കുന്നത്. 
ടെലികോളര്‍, സെയില്‍സ്, ബിസിനസ് ഡെവലപമെന്‍റ്, ബാക്ക് ഓഫിസ്, ഗ്രാഫിക് ഡിസൈനര്‍, ഡെലിവറി, സെക്യൂരിറ്റി ഗാര്‍ഡ് തുടങ്ങിയ വിവിധ വിഭാഗങ്ങളിലാണ് ജോലികള്‍. 10 പ്രാദേശിക ഭാഷകളില്‍ ജോബ് ഹേയുടെ സേവനം ലഭിക്കും. സഹകരണത്തിന്‍റെ ഭാഗമായി വി ഉപഭോക്താക്കള്‍ക്ക് പുതുതായി ലിസ്റ്റു ചെയ്യുന്ന ജോലികള്‍ 30 മിനിറ്റ് നേരത്തെ ദൃശ്യമാകും.  

By admin

Leave a Reply

Your email address will not be published. Required fields are marked *