തൃശൂർ: നവകേരള സദസിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ച യുവാവ് കസ്റ്റഡിയില്‍. വടക്കാഞ്ചേരിയിലാണ് സംഭവം.
ആര്യമ്പാട് സ്വദേശി റഫീഖിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മുഖ്യമന്ത്രി പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ ഇയാള്‍ വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുകയായിരുന്നു.
ഉടന്‍തന്നെ പിടികൂടി പോലീസ് ഇയാളെ സ്ഥലത്തുനിന്നും നീക്കി. തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും ഇത് പരിഹരിച്ചിരുന്നില്ലെന്നും മുഖ്യമന്ത്രിയോട് നേരിട്ട് പറയാനാണ് വേദിയിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചതെന്നും ഇയാള്‍ പറഞ്ഞു