ദീർഘകാലത്തോളമായി ഫാഷൻ രംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ സുചിത്ര നല്ലൊരു അഭിനേത്രി കൂടിയാണ്. സൂപ്പർ ഹിറ്റായ കൊറോണ ധവാനിലും, റിലീസിന് ഒരുങ്ങുന്ന വിളിക്കൂ പരിസരത്തുണ്ട്, എന്ന സിനിമയിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ ഈയൽ, ഗ്രാൻപ്പ തുടങ്ങിയ ഹ്രസ്സ്വ സിനിമകളിലും അഭിനയിച്ചു.
സുചിത്ര കലാരംഗത്തും മോഡൽ രംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് കൂടിയാണ് , സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ഇവരുടെ ഉടമസ്ഥതയിലുള്ള “സുജി’സ് മേക്കപ്പ് സ്റ്റുഡിയോ & അക്കാഡ മി” പട്ടാമ്പിയിൽ നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു.