പാലക്കാട്: നെല്ലറയുടെ നാടായ പാലക്കാട് നെൽവയലുകൾ നികത്തി കോർപ്പറേറ്റുകൾ മാളുകളും വൻ ബിസിനസ്സ് സ്ഥാപനങ്ങളും കെട്ടി ഉയർത്തുമ്പോൾ വമ്പൻമാർ വീടുകളും കെട്ടിപൊക്കുന്നു.
ഒരു പക്ഷെ കാലാന്തരത്തിൽ പാലക്കാടിൻ്റെ നെല്ലറ സ്ഥാനം കൈവിട്ടു പോയേക്കാം. നെൽപാടങ്ങൾ വരും തലമുറക്ക് കേട്ടുകേൾവിയായി മാറാം.
നെൽപാടങ്ങൾ നിലനിർത്താൻ പ്രവർത്തിക്കേണ്ടതായ ഭരണാധികാരികളും പരിസ്ഥിതി പ്രവർത്തകരും ഇതെല്ലാം കൈയുംകെട്ടി നോക്കി നിൽക്കുകയാണ്.