മുംബൈ: ഇന്ത്യന്‍ നാവികസേനയിലെ ഉദ്യോഗസ്ഥരുടെ റാങ്കുകളുടെ പേര് ഇന്ത്യന്‍ സംസ്കാരത്തിന് യോജിച്ച രീതിയിൽ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.
നാവികസേനാ ദിനത്തോടനുബന്ധിച്ച് തിങ്കളാഴ്ച മഹാരാഷ്ട്രയിലെ മാല്‍വാനില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
”നാവികസേനയിലെ റാങ്കുകളുടെ പേര് ഇന്ത്യന്‍ സംസ്കാരത്തിനനുസരിച്ച് മാറ്റുമെന്ന് നമ്മുടെ പൈതൃകത്തില്‍ ഏറെ അഭിമാനിച്ചുകൊണ്ട് ഞാന്‍ പ്രഖ്യാപിക്കുകയാണ്”, മോദി പറഞ്ഞു.
നാവികസേനയിലെ വനിതാ പ്രാതിനിത്യം വർധിപ്പിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കിയ മോദി രാജ്യത്ത് ആദ്യമായി നാവികസേനാ കപ്പലില്‍ വനിതാ കമാൻഡിംഗ് ഓഫീസറെ നിയമിച്ചതിന് സേനയെ അഭിനന്ദിക്കുകയും ചെയ്തു.