വെള്ളറട: റോഡരികില്‍ നിര്‍ത്തി തടി കയറ്റുകയായിരുന്ന ലോറിയില്‍ ബൈക്ക് ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു.വെള്ളറട മലയങ്കാവ് പ്രദേശത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന തടി കയറ്റിയ വലിയ ലോറിയിലാണ് ബൈക്ക് ഇടിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. സംഭവ സമയത്ത് പ്രദേശത്തുണ്ടായ മഴയെത്തുടര്‍ന്ന് റോഡ് കാണാന്‍ സാധിക്കാഞ്ഞതാണ് അപകട കാരണമെന്ന് പറയുന്നു.